എ.ഐ.വൈ.എഫ് സേവ് ഇന്ത്യാ മാര്‍ച്ചിന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: 'ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വടക്കന്‍മേഖല സേവ് ഇന്ത്യാ മാര്‍ച്ചിന് കാസര്‍കോട്ട് ഉജ്വല തുടക്കം. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം പി. സന്തോഷ് കുമാര്‍ എം.പി ജാഥാ ലീഡര്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍. അരുണിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് എം.സി അജിത് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ, ജാഥാ ലീഡര്‍ […]

കാസര്‍കോട്: 'ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വടക്കന്‍മേഖല സേവ് ഇന്ത്യാ മാര്‍ച്ചിന് കാസര്‍കോട്ട് ഉജ്വല തുടക്കം. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം പി. സന്തോഷ് കുമാര്‍ എം.പി ജാഥാ ലീഡര്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍. അരുണിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് എം.സി അജിത് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ, ജാഥാ ലീഡര്‍ എന്‍. അരുണ്‍ സംസാരിച്ചു.
സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജാഥാ ഡയറക്ടര്‍ അഡ്വ. കെ.കെ സമദ്, വൈസ് ക്യാപ്റ്റന്‍മാരായ പ്രസാദ് പറേരി, അഡ്വ. വിനീത വിന്‍സന്റ്, സംസ്ഥാന വൈസ് പ്രസിഡണ്ട് രജീഷ് കെ.വി, എക്‌സിക്യൂട്ടീവംഗം രജനി, സംസ്ഥാന കമ്മിറ്റിയംഗം ധനീഷ് ബിരിക്കുളം, സി.പി. ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, ജില്ലാ സെക്രട്ടറി സി.പി ബാബു, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി. കൃഷ്ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംബന്ധിച്ചു.
സംഘാടക സമിതി കണ്‍വീനറും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ എം. ശ്രീജിത് സ്വാഗതം പറഞ്ഞു.
വര്‍ഗ്ഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് എ.ഐ.വൈ.എഫ് സേവ് ഇന്ത്യാ മാര്‍ച്ച് എന്ന പേരില്‍ സംസ്ഥാനത്ത് രണ്ട് കാല്‍നട ജാഥകള്‍ നടത്തുന്നത്.

Related Articles
Next Story
Share it