കാസര്‍കോട്: ഡ്രീം സോണ്‍ സ്കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഐവ സില്‍ക്സ്-ഡ്രീം സോണ്‍ ഫാഷന്‍ ലീഗ് മാര്‍ച്ച് 23ന് വൈകിട്ട് 4 മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ സല്‍വ്വ കണ്വെന്ഷന് സെന്ററില്‍ നടത്തും. ദക്ഷിണേന്ത്യയിലെ മുപ്പതില്പരം മോഡലുകള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോ ഡ്രീം സോണ്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഫാഷന്‍ ഷോ കൊറിയോഗ്രഫര്‍ ആന്ദ്ര ബട്ടാചാര്യ സംവിധാനം ചെയ്യും. നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ ഫാഷന്‍ ഷോയില്‍ എണ്‍പതിലധികം ഇന്‍ഡോ, വെസ്റ്റേണ്‍ ഡിസൈനുകള്‍ അവതരിപ്പിക്കും. ഡ്രീം സോണ്‍ സ്കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിലെ ഡിസൈനര്‍മാരുടെ വിവിധ ഡിസൈനുകള്‍ക്ക് പുറമെ ഐവ സില്‍ക്സ് കാസര്‍കോട്, നിക്കി ബ്രൈഡല്‍സ് കാസര്‍കോട്, ഗ്ലിറ്റ്സി ബോട്ടിക്ക് കാസര്‍കോട് തുടങ്ങിയവരുടെയും വിവിധ ഡിസൈനുകള്‍ ഫാഷന്‍ ലീഗ് 2022ല്‍ അവതരിപ്പിക്കും. വിഎല്‍സിസി, ഹെന്ന ബ്യൂട്ടി, കെജിടു ഡിസൈന്‍ കാസര്‍കോട് തുടങ്ങിയ ബ്രാന്‍ഡുകളുടെ പങ്കാളിത്തത്തോടെ വിദഗ്ദ്ധരുടെ പ്രാഗല്ഭ്യം തെളിയിക്കുന്ന പരിപാടി കാസര്‍കോടിന് നവ്യാനുഭവം പകരുന്നതായിരിക്കും. എല്ലാ കാലത്തും കാസര്‍കോടിന്റെ ഫാഷന്‍ സങ്കല്പങ്ങള് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയിരുന്നുവെങ്കിലും ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്ന എണ്‍പതോളം സിസൈനുകളും മുപ്പതോളം ഡിസൈനര്‍മാരും കാസര്‍കോടിന്റെ ഫാഷന്‍ സങ്കല്പങ്ങള്ക്ക് മാറ്റുകൂട്ടും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഡിസൈനര്‍മാര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദദാന ചടങ്ങ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും. കണ്ണുര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. കാഡ് ട്രെയിനിംഗ് സര്‍വ്വീസ് ലിമിറ്റഡ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ കരയാടി ശെല്വന് ചെന്നൈ, ഡ്രീം സോണ്‍ മേഖല മാനേജര്‍ ബീന പാഷ തുടങ്ങിയവര്‍ സംബന്ധിക്കും. ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പരിപാടിയുടെ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. ഫോണ്‍: 9745160001, 9745190001.
പരിപാടിയെകുറിച്ച് വിശദീകരിക്കാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡ്രീം സോണ്‍ സെന്റര്‍ ഹെഡ് സിഐ അബ്ദുല്‍ സലാം, സിനര്‍ജി ബിസിനസ് മാനേജര്‍ അബ്ദുല്‍ റഷീദ്, കാഡ് സെന്റര്‍ മാനേജര്‍ ജെസ്നി തോമസ്, ഡ്രീം സോണ്‍ മാനേജര്‍ മറിയം റമീസ തുടങ്ങിയവര്‍ പങ്കെടുത്തു.