എ.ഐ.ടി.യു.സി ദേശീയ സമ്മേളനം: ജില്ലയില്‍ പതാകകള്‍ ഉയര്‍ന്നു

കാസര്‍കോട്: ഡിസംബര്‍ 16 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു. പതാകദിനാചരണത്തിന്റെ ഭാഗമായി 250ലധികം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. രാവണീശ്വരത്ത് എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷ്ണനും ബേനൂരില്‍ ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണനും ജില്ലാ സെക്രട്ടറിമാരായ ബിജു ഉണ്ണിത്താന്‍ കാസര്‍കോട് ടൗണിലും വി. രാജന്‍ മഞ്ചംകൊട്ടുങ്കാലിലും ബി. സുകുമാരന്‍ കാടകത്തും എ. ദാമോദരന്‍ മഡിയനിലും വൈസ് പ്രസിഡണ്ടുമാരായ പി. വിജയകുമാര്‍ നീലേശ്വരത്തും എ. […]

കാസര്‍കോട്: ഡിസംബര്‍ 16 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു. പതാകദിനാചരണത്തിന്റെ ഭാഗമായി 250ലധികം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. രാവണീശ്വരത്ത് എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷ്ണനും ബേനൂരില്‍ ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണനും ജില്ലാ സെക്രട്ടറിമാരായ ബിജു ഉണ്ണിത്താന്‍ കാസര്‍കോട് ടൗണിലും വി. രാജന്‍ മഞ്ചംകൊട്ടുങ്കാലിലും ബി. സുകുമാരന്‍ കാടകത്തും എ. ദാമോദരന്‍ മഡിയനിലും വൈസ് പ്രസിഡണ്ടുമാരായ പി. വിജയകുമാര്‍ നീലേശ്വരത്തും എ. അമ്പൂഞ്ഞി തുരുത്തിയിലും കെ.എസ് കുര്യാക്കോസ് ഏളേരിയിലും സഞ്ജീവ ഷെട്ടി മജിബയലിലും ട്രഷറര്‍ ബി.വി രാജന്‍ ഹൊസബെട്ടുവിലും ബി.കെ.എം.യു നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മാക്കിയിലും കെ. കൃഷ്ണന്‍ പെരുമ്പളയിലും പതാക ഉയര്‍ത്തി. എസ്. രാമചന്ദ്ര മഞ്ചേശ്വരം, ഗംഗാധര കൊഡ്ഡെ മീഞ്ചയിലും രാംദാസ് ഭഗവതി നഗറിലും കെ. ചന്ദ്രശേഖരഷെട്ടി ബദിയടുക്കയിലും തുളസീധരന്‍ ബളാനം ബേനൂര്‍ സെക്കന്റിലും ഗംഗാധരന്‍ പള്ളിക്കാപ്പില്‍, രമേശന്‍ കാര്യങ്കോട്, സി.വി വിജയരാജ്, എന്‍. പുഷ്പരാജന്‍, രാഘവന്‍ കപ്പള്ളി, പി. മിനി, സി.വി ബാബുരാജ്, കെ.എസ്.ആര്‍.ടി.സി, സദര്‍ റിയാസ് വിദ്യാനഗര്‍ വൈദ്യുതി ഭവന് മുന്നിലും പതാക ഉയര്‍ത്തി. അജാനൂര്‍ പഞ്ചായത്തില്‍ എ. തമ്പാന്‍, രാജന്‍ കുഴിഞ്ഞടി, എ. ബാലന്‍, ലോഹിതാക്ഷന്‍, സുരേന്ദ്രന്‍ പെരുന്തട്ട, രജിത കുന്നത്ത്, കാര്‍ത്യായണി മാക്കി, നാരായണന്‍. സി, വേണുഗോപാലന്‍. സി, ദിവ്യ, രേഷ്മ, പത്മനാഭന്‍. സി, പ്രതീഷ്. വി, വിജയന്‍ കെ.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it