ഐശ്വര്യ കേരള യാത്ര ലക്ഷ്യമിടുന്നത് ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ശാശ്വതപരിഹാരമുണ്ടാക്കാന്‍-എം.എം ഹസന്‍

കാസര്‍കോട്: ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ശാശ്വപരിഹാരമുണ്ടാക്കാനുള്ള കര്‍മ്മപദ്ധതി ആസൂത്രണം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ചെര്‍ക്കളം അബ്ദുല്ല സ്മാരക ഹാളില്‍ യു.ഡി.എഫ്. കാസര്‍കോട് ജില്ലാ നേതൃസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഐശ്വര്യ കേരള ജാഥ കോ-ഓഡിനേറ്റര്‍ വി.ഡി സതീഷന്‍ എം.എല്‍.എ., രാജ് […]

കാസര്‍കോട്: ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ശാശ്വപരിഹാരമുണ്ടാക്കാനുള്ള കര്‍മ്മപദ്ധതി ആസൂത്രണം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ചെര്‍ക്കളം അബ്ദുല്ല സ്മാരക ഹാളില്‍ യു.ഡി.എഫ്. കാസര്‍കോട് ജില്ലാ നേതൃസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.
ഐശ്വര്യ കേരള ജാഥ കോ-ഓഡിനേറ്റര്‍ വി.ഡി സതീഷന്‍ എം.എല്‍.എ., രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കല്ലട്ര മാഹിന്‍ ഹാജി, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. ബി. സുബ്ബയ്യ റൈ, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാര്‍, ജെറ്റോ ജോസഫ്, വി. കമ്മാരന്‍, കരുണാകരന്‍, ജോസഫ്, കെ.പി. കുഞ്ഞിക്കണ്ണന്‍, മുനീര്‍ മുനമ്പം, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.കെ ഫൈസല്‍, കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള സംസാരിച്ചു.

Related Articles
Next Story
Share it