ഐഷാല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം രമേശ് ചെന്നിത്തലക്ക്
ഉപ്പള: സാമൂഹ്യ സേവന-കാരുണ്യ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിവരുന്ന ഉപ്പള കേന്ദ്രീകരിച്ചുള്ള ഐഷാല്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ജൂറി തീരുമാനിച്ചു. കാസര്‍കോട് ജില്ലയുടെ പുരോഗതിക്ക് വേണ്ടി പ്രഭാകരന്‍ കമ്മീഷന്‍ നിയമിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാസര്‍കോട് ജില്ലയുടെ ആവശ്യങ്ങള്‍ ജില്ലയില്‍ പദയാത്ര നടത്തി ശേഖരിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്നതില്‍ വഹിച്ച ആത്മാര്‍ത്ഥവും പ്രശംസനീയവുമായ പ്രവര്‍ത്തനം കണക്കിലെടുത്താണ് രമേശ് ചെന്നിത്തലയെ ഐഷാല്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം നല്‍കി […]

ഉപ്പള: സാമൂഹ്യ സേവന-കാരുണ്യ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിവരുന്ന ഉപ്പള കേന്ദ്രീകരിച്ചുള്ള ഐഷാല്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ജൂറി തീരുമാനിച്ചു. കാസര്‍കോട് ജില്ലയുടെ പുരോഗതിക്ക് വേണ്ടി പ്രഭാകരന്‍ കമ്മീഷന്‍ നിയമിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാസര്‍കോട് ജില്ലയുടെ ആവശ്യങ്ങള്‍ ജില്ലയില്‍ പദയാത്ര നടത്തി ശേഖരിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്നതില്‍ വഹിച്ച ആത്മാര്‍ത്ഥവും പ്രശംസനീയവുമായ പ്രവര്‍ത്തനം കണക്കിലെടുത്താണ് രമേശ് ചെന്നിത്തലയെ ഐഷാല്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതെന്ന് ജൂറി അംഗങ്ങളായ മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍, ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഖാദര്‍ തെരുവത്ത്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ പി.പി ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. മെയ് ആദ്യവാരത്ത് കാസര്‍കോട്ട് വെച്ച് നടക്കുന്ന ചടങ്ങില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അവാര്‍ഡ് സമര്‍പ്പണം നടത്തുമെന്ന് ഐഷാല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്, ജനറല്‍ കണ്‍വീനര്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ്.