ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് കൊച്ചിയിലെത്തി വീണ്ടും ചോദ്യം ചെയ്തു; സഹോദരന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു, ചോദ്യം ചെയ്യല്‍ മുന്‍കൂട്ടി അറിയിക്കാതെയെന്ന് ഐഷ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്തു. കവരത്തി പോലീസ് കൊച്ചിയിലെത്തിയാണ് ഐഷയെ ചോദ്യം ചെയ്തത്. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്‌ളാറ്റിലാണ് ചോദ്യം ചെയ്തത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പോലീസ് ചോദ്യം ചെയ്യലിനെത്തിയതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ലാപ്‌ടോപ് പോലീസ് പിടിച്ചെടുത്തു. ഐഷയുടെ ബാങ്ക് […]

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്തു. കവരത്തി പോലീസ് കൊച്ചിയിലെത്തിയാണ് ഐഷയെ ചോദ്യം ചെയ്തത്. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്‌ളാറ്റിലാണ് ചോദ്യം ചെയ്തത്.

മുന്‍കൂട്ടി അറിയിക്കാതെയാണ് പോലീസ് ചോദ്യം ചെയ്യലിനെത്തിയതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ലാപ്‌ടോപ് പോലീസ് പിടിച്ചെടുത്തു. ഐഷയുടെ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. എന്നാല്‍ പിടിച്ചെടുത്തത് സഹോദരന്റെ ലാപ്ടടോപാണെന്നും പോലീസിന്റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്നും ഐഷ പറഞ്ഞു.

നേരത്തെ, ഐഷയുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതല്‍ ചോദ്യം ചെയ്യലെന്നാണ് വിശദീകരണം. ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍, ഐഷയ്ക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റന്റെ ജനദ്രോഹ പരിഷകാരങ്ങള്‍ക്കെതിരെ സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് രാജ്യദ്രോക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ലക്ഷദ്വീപിലെ ബിജെപി ഘടകത്തിന്റെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ നേരത്തെ ഐഷയെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

Related Articles
Next Story
Share it