ലക്ഷദ്വീപ് പോലീസ് തനിക്കെതിരെ കള്ള തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷ സുല്‍ത്താന

കൊച്ചി: തനിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പോലീസ് ശ്രമിക്കുന്നുവെന്ന് ചലചിത്ര സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ ജനദ്രോഹ പരിഷ്‌കാരങ്ങള്‍ക്കെതിരെ ചാനലില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സുല്‍ത്താനയെ നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും പൂട്ടാനുള്ള തരത്തിലുള്ള തെളിവുകള്‍ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷയുടെ ആരോപണം. തന്റെ ലാപ്പ്‌ടോപ്പിലും മൊബൈല്‍ ഫോണിലുമാണ് ഇത്തരത്തില്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് മുന്‍കൂട്ടി അറിയിക്കാതെ കൊച്ചിയിലെ ഐഷയുടെ ഫ്‌ളാറ്റില്‍ കവരത്തി പോലീസ് റെയ്ഡ് […]

കൊച്ചി: തനിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പോലീസ് ശ്രമിക്കുന്നുവെന്ന് ചലചിത്ര സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ ജനദ്രോഹ പരിഷ്‌കാരങ്ങള്‍ക്കെതിരെ ചാനലില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സുല്‍ത്താനയെ നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും പൂട്ടാനുള്ള തരത്തിലുള്ള തെളിവുകള്‍ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷയുടെ ആരോപണം.

തന്റെ ലാപ്പ്‌ടോപ്പിലും മൊബൈല്‍ ഫോണിലുമാണ് ഇത്തരത്തില്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് മുന്‍കൂട്ടി അറിയിക്കാതെ കൊച്ചിയിലെ ഐഷയുടെ ഫ്‌ളാറ്റില്‍ കവരത്തി പോലീസ് റെയ്ഡ് നടത്തി സഹോദരന്റെ ലാപ്‌ടോപ് പിടിച്ചെടുത്തിരുന്നു. ഇതിലേക്ക് ഡാറ്റകള്‍ സ്വയം കയറ്റി കള്ളത്തെളിവുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ സിപിഎമ്മും ആരോപിച്ചിരുന്നു. നേരത്തെ ഐഷയുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.

Related Articles
Next Story
Share it