രാജ്യദ്രോഹക്കുറ്റം; മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ ലക്ഷദ്വീപില്‍ 'ബയോ വെപ്പണ്‍' പ്രയോഗിച്ചുവെന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് […]

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ ലക്ഷദ്വീപില്‍ 'ബയോ വെപ്പണ്‍' പ്രയോഗിച്ചുവെന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നതെന്ന് ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന പറഞ്ഞു.

ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഐഷ പറഞ്ഞു. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles
Next Story
Share it