ഫിഫയുടെ മാസ്റ്റര്‍ പ്രോഗ്രാം കോഴ്‌സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ; ഒരു വര്‍ഷത്തെ കോഴ്‌സിന് പ്രവേശനം 30 പേര്‍ക്ക്
കോഴിക്കോട്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ മാസ്റ്റര്‍ പ്രോഗ്രാം കോഴ്‌സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 30 പേര്‍ക്കാണ് പ്രവേശനം. ഇംഗ്ലണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലെ മൂന്ന് സര്‍വകലാശാലകളിലാണ് കോഴ്‌സ് നടക്കുക. 30 രാജ്യങ്ങളില്‍ നിന്നുള്ള 700ലേറെ അപേക്ഷകരില്‍ നിന്നാണ് 30 പേരെ തെരഞ്ഞെടുത്തത്. കോഴ്‌സിന്റെ 50 ശതമാനം തുക സ്‌കോളര്‍ഷിപ്പായി ലഭിക്കും. ബാക്കി ആവശ്യമായ 28 ലക്ഷം രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. സെപ്തംബര്‍ 16ന് […]

കോഴിക്കോട്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ മാസ്റ്റര്‍ പ്രോഗ്രാം കോഴ്‌സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 30 പേര്‍ക്കാണ് പ്രവേശനം. ഇംഗ്ലണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലെ മൂന്ന് സര്‍വകലാശാലകളിലാണ് കോഴ്‌സ് നടക്കുക.
30 രാജ്യങ്ങളില്‍ നിന്നുള്ള 700ലേറെ അപേക്ഷകരില്‍ നിന്നാണ് 30 പേരെ തെരഞ്ഞെടുത്തത്. കോഴ്‌സിന്റെ 50 ശതമാനം തുക സ്‌കോളര്‍ഷിപ്പായി ലഭിക്കും. ബാക്കി ആവശ്യമായ 28 ലക്ഷം രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. സെപ്തംബര്‍ 16ന് ഐഷ കോഴ്‌സിനായി യാത്ര തിരിക്കും.
ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന ഐഷ കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഒരു എണ്ണക്കമ്പനിയില്‍ ജോലി ചെയ്തിരുന്നു. നിലവില്‍ ചില സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഫുട്ബാളിനെ വളര്‍ത്താനായുള്ള മിഷന്‍ ഇലവന്‍ മില്യണ്‍ പദ്ധതിയുടെ കോ-ഓഡിനേറ്ററായിരുന്നു 26കാരിയായ ഐഷ.
2017ല്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കൊച്ചി കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ വളണ്ടിയര്‍ സംഘത്തെ നയിച്ചതും ഐഷയായിരുന്നു. 2015ലെ ദേശീയ ഗെയിംസിലും സംഘാടക സമിതിയില്‍ പ്രവര്‍ത്തിച്ചു. ഭര്‍ത്താവ് ഗാലിബും മാതാവായ പൊറ്റമ്മല്‍ സീലോഡ്‌സ് വില്ലയില്‍ അതിയയും ഐഷക്ക് എല്ലാ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.