ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് പ്രതിയായ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ ആദേശിനെയാണ് (26) ബംഗളൂരു കോറമംഗല പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് എയര്‍ഹോസ്റ്റസ് ഹിമാചല്‍പ്രദേശ് സ്വദേശി അര്‍ച്ചന ധിമാനെ (28) തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായിരുന്നു അര്‍ച്ചന. യുവതിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള […]

ബംഗളൂരു: ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് പ്രതിയായ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ ആദേശിനെയാണ് (26) ബംഗളൂരു കോറമംഗല പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് എയര്‍ഹോസ്റ്റസ് ഹിമാചല്‍പ്രദേശ് സ്വദേശി അര്‍ച്ചന ധിമാനെ (28) തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായിരുന്നു അര്‍ച്ചന. യുവതിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആദേശിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണ നിലയില്‍ കണ്ടത്. ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി താഴെ വീണ കാര്യം അറിയിച്ചത്. ഉടന്‍ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. നാലു ദിവസം മുമ്പാണ് അര്‍ച്ചന ആദേശിനെ കാണാന്‍ ബംഗളൂരുവില്‍ എത്തിയത്. ഐ.ടി കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചനയുമായി അടുപ്പത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ആദേശ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അര്‍ച്ചനയെ തള്ളിയിട്ടതാണെന്ന് പരാതിയില്‍ പറയുന്നു.