യു.എ.യിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് യു.എ.യിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.ഈ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ പ്രതിസന്ധിയിലായി. യു.എ.ഇ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് സൗജന്യമായി ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തിലേക്ക് ടിക്കറ്റ് മാറ്റാം. ഈ സൗകര്യം വണ്‍വേ യാത്രക്കാര്‍ക്ക് ലഭിക്കില്ല. കഴിഞ്ഞ […]

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് യു.എ.യിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.ഈ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ പ്രതിസന്ധിയിലായി. യു.എ.ഇ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് സൗജന്യമായി ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തിലേക്ക് ടിക്കറ്റ് മാറ്റാം. ഈ സൗകര്യം വണ്‍വേ യാത്രക്കാര്‍ക്ക് ലഭിക്കില്ല. കഴിഞ്ഞ ദിവസം അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സ് 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. നേരത്തെ ജൂലൈ ആറുവരെയാണ് യാത്രവിലക്കെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്. ഇതാണിപ്പോള്‍ പുതുക്കിയത്.

കഴിഞ്ഞ മാസം 23 മുതല്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ദുബൈയിലേക്ക് പ്രവേശിക്കാമെന്ന ഉത്തരവ് നിലവില്‍ വന്നിരുന്നു. ദുബൈ ആസ്ഥാനമായ എമിറേറ്റസ് എയര്‍ലൈന്‍ ജൂലൈ ഏഴ് മുതല്‍ സര്‍വീസ് പുനാരാംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അനുമതിയും ലഭിച്ചാലേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും കമ്പനി അറിയിക്കുകയുണ്ടായി.

Related Articles
Next Story
Share it