എയര്‍ ഇന്ത്യ സമരം: യാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം-മുഹിമ്മാത്ത് പ്രവാസി സംഗമം

പുത്തിഗെ: എയര്‍ ഇന്ത്യ വിമാന കമ്പനി ജീവനക്കാരുടെ പണിമുടക്ക് കാരണം യാത്ര മുടങ്ങുകയും ജോലി സ്ഥലത്തെത്താന്‍ കഴിയാതെ ജോലി നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മുഹിമ്മാത്ത് പ്രവാസി സംഗമം ആവശ്യപ്പെട്ടു. പെട്ടെന്ന് വിമാനങ്ങള്‍ നിര്‍ത്തലാക്കുന്നത് മൂലം നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടിയത്. പ്രവാസി യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈ വിഷയം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു. മുഹിമ്മാത്ത് ട്രഷര്‍ ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് […]

പുത്തിഗെ: എയര്‍ ഇന്ത്യ വിമാന കമ്പനി ജീവനക്കാരുടെ പണിമുടക്ക് കാരണം യാത്ര മുടങ്ങുകയും ജോലി സ്ഥലത്തെത്താന്‍ കഴിയാതെ ജോലി നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മുഹിമ്മാത്ത് പ്രവാസി സംഗമം ആവശ്യപ്പെട്ടു. പെട്ടെന്ന് വിമാനങ്ങള്‍ നിര്‍ത്തലാക്കുന്നത് മൂലം നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടിയത്. പ്രവാസി യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈ വിഷയം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു. മുഹിമ്മാത്ത് ട്രഷര്‍ ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ആമുഖ പ്രഭാഷണവും സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണവും നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബൂബക്കര്‍ കാമില്‍ സഖാഫി പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദി പറഞ്ഞു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഹസ്ബുല്ല തളങ്കര, മുഹമ്മദ് കുഞ്ഞി ഷിറിയ (ഒമാന്‍), അബ്ദുല്‍ ലത്തീഫ് ഉളുവാര്‍ (ഖത്തര്‍), അഷ്റഫ് കോട്ടക്കുന്ന് (അല്‍ കോബാര്‍), അബ്ദുല്‍ റഹ്മാന്‍ കട്ടനടുക്ക, അര്‍ഷാദ് കുത്തുപറമ്പ, അബ്ദുല്‍ ഹകീം ഹാജി കോട്ടക്കുന്ന്, ഹംസ മാങ്ങാട് (ദുബായ്), ഹംസത്തുല്‍ കറാര്‍ (ഷാര്‍ജ), അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍ (ദമ്മാം), അബ്ദുല്‍ ലത്തീഫ് മദനി കുബണൂര്‍, മൂസ ഹാജി ഗുഡ്‌ലക്ക്, മുഹമ്മദ് പട്‌ല, അബ്ദുല്‍ റഹീം സഅദി, ശിഹാബ് ഉറുമി (റിയാദ്), മുഹമ്മദ് ഹാജി നടുവയല്‍, അബ്ദുല്ല കണ്ടിഗെ, ഹമീദ് കണ്ടിഗെ (അബൂദാബി), അലിക്കുഞ്ഞി മദനി (മുംബൈ) സിറാജുദ്ദീന്‍ തിരുപ്പതി (തമിഴ്‌നാട്) തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it