ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു, യുവാവ് അറസ്റ്റില്‍

പൂനെ: ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി. ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ പിംമ്ബ്രി ചിന്‍ചവാദിലാണ് സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഇരുവരും 26ന് നേരില്‍ കാണുകയും യുവാവ് ഡിന്നറിന് ക്ഷണിക്കുകയുമായിരുന്നു. ക്ഷണപ്രകാരം ഡിന്നറിനു പോയ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തിരിച്ചു വീട്ടില്‍ ഇറക്കാതെ യുവാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഐ.പി.സി സെക്ഷന്‍ 376, 376 […]

പൂനെ: ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി. ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ പിംമ്ബ്രി ചിന്‍ചവാദിലാണ് സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഇരുവരും 26ന് നേരില്‍ കാണുകയും യുവാവ് ഡിന്നറിന് ക്ഷണിക്കുകയുമായിരുന്നു.

ക്ഷണപ്രകാരം ഡിന്നറിനു പോയ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തിരിച്ചു വീട്ടില്‍ ഇറക്കാതെ യുവാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഐ.പി.സി സെക്ഷന്‍ 376, 376 (2), 325, 328, 366, 385, 504 പ്രകാരമാണ് 28കാരനെതിരെ പോലീസ് കേസെടുത്തത്.

Related Articles
Next Story
Share it