മംഗളൂരുവില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍കണ്ടീഷന്‍ മെക്കാനിക്ക് ആസ്പത്രിയില്‍ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍കണ്ടീഷന്‍ മെക്കാനിക്ക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. യെദപ്പദവ് പട്‌ലാച്ചിലെ സദാശിവ-കമലാക്ഷി ദമ്പതികളുടെ മകന്‍ കേശവ് (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേശവിനെ കടന്നല്‍കൂട്ടം അക്രമിച്ചത്. തേങ്ങ പറിക്കാന്‍ വാങ്ങിയ ഉപകരണത്തിന്റെ സഹായത്തോടെ കേശവ് അയല്‍വാസിയുടെ വീട്ടിലെ തെങ്ങില്‍ കയറിയിരുന്നു. ഇതിനിടെ കേശവിന്റെ തല അബദ്ധത്തില്‍ കടന്നല്‍കൂടിലിടിച്ചു. കൂട്ടില്‍ നിന്നും ഇറങ്ങിവന്ന കടന്നല്‍കൂട്ടം കേശവിനെ അക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കേശവിനെ മൂഡബിദ്രിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ […]

മംഗളൂരു: മംഗളൂരുവില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍കണ്ടീഷന്‍ മെക്കാനിക്ക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. യെദപ്പദവ് പട്‌ലാച്ചിലെ സദാശിവ-കമലാക്ഷി ദമ്പതികളുടെ മകന്‍ കേശവ് (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേശവിനെ കടന്നല്‍കൂട്ടം അക്രമിച്ചത്. തേങ്ങ പറിക്കാന്‍ വാങ്ങിയ ഉപകരണത്തിന്റെ സഹായത്തോടെ കേശവ് അയല്‍വാസിയുടെ വീട്ടിലെ തെങ്ങില്‍ കയറിയിരുന്നു. ഇതിനിടെ കേശവിന്റെ തല അബദ്ധത്തില്‍ കടന്നല്‍കൂടിലിടിച്ചു. കൂട്ടില്‍ നിന്നും ഇറങ്ങിവന്ന കടന്നല്‍കൂട്ടം കേശവിനെ അക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കേശവിനെ മൂഡബിദ്രിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് കേശവ് മരണപ്പെട്ടത്. അവിവാഹിതനാണ്. മൂന്ന് സഹോദരങ്ങളുണ്ട്.

Related Articles
Next Story
Share it