തൃക്കരിപ്പൂരില്‍ വികസന വെളിച്ചം പരത്തുക ലക്ഷ്യം -എം.പി. ജോസഫ്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി. ജോസഫിന് മണ്ഡലത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശകരമായ വരവേല്‍പ്പ്. കെ.എം. മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവാണ് ജോസഫ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്ന രണ്ട് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്ന പ്രത്യേകതയുമുണ്ട് ഇദ്ദേഹത്തിന്. തൃക്കരിപ്പൂരിലും മലബാറില്‍ പൊതുവെയും വികസനവെളിച്ചം പരത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജോസഫ് പറഞ്ഞു. സിറ്റിംഗ് എം.എല്‍.എ. എം.രാജഗോപാലാണ് സി.പി.എം.സ്ഥാനാര്‍ത്ഥി. ടി.വി.ഷിബിന്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ തൃക്കരിപ്പൂരിലെ […]

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി. ജോസഫിന് മണ്ഡലത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശകരമായ വരവേല്‍പ്പ്. കെ.എം. മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവാണ് ജോസഫ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്ന രണ്ട് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്ന പ്രത്യേകതയുമുണ്ട് ഇദ്ദേഹത്തിന്. തൃക്കരിപ്പൂരിലും മലബാറില്‍ പൊതുവെയും വികസനവെളിച്ചം പരത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജോസഫ് പറഞ്ഞു. സിറ്റിംഗ് എം.എല്‍.എ. എം.രാജഗോപാലാണ് സി.പി.എം.സ്ഥാനാര്‍ത്ഥി. ടി.വി.ഷിബിന്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ തൃക്കരിപ്പൂരിലെ ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്നും പാലാ കത്തീഡ്രല്‍ പള്ളിയില്‍ കെ.എം. മാണിയുടെ സ്മൃതികുടീരത്തില്‍ പൂക്കളര്‍പ്പിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ മരുമകന്‍ എന്നതൊരു വിശേഷണമാണ്. അതൊരു ടാഗായി ചുരുക്കരുതെന്ന് അഭ്യര്‍ത്ഥനയുണ്ട്. മാണിയുടെ മരുമകന്‍ എന്നതു വലിയ മഹത്വമാണ്. കേരളം അങ്ങനെ കാണുമെന്നാണു വിശ്വസിക്കുന്നത്-ജോസഫ് പറഞ്ഞു.

Related Articles
Next Story
Share it