മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം -സി.എച്ച്. കുഞ്ഞമ്പു

കാസര്‍കോട്: ഉദുമ മണ്ഡലത്തില്‍ ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ സര്‍ക്കാരിനുമുള്ള അംഗീകാരമാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമെന്നും മണ്ഡലത്തില്‍ ആരംഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് നിയുക്ത എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ മേല്‍പ്പറമ്പ്, പാലക്കുന്ന്, ബോവിക്കാനം, ഉദുമ, കുറ്റിക്കോല്‍, ചട്ടഞ്ചാല്‍ തുടങ്ങിയ ടൗണുകള്‍ വികസിപ്പിക്കും. കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലെ സ്ഥലപരിമിതി നോക്കി വികസിപ്പിക്കും. തൊഴില്‍ സംരംഭങ്ങള്‍ കൊണ്ടുവരും. ഉദുമ […]

കാസര്‍കോട്: ഉദുമ മണ്ഡലത്തില്‍ ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ സര്‍ക്കാരിനുമുള്ള അംഗീകാരമാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമെന്നും മണ്ഡലത്തില്‍ ആരംഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് നിയുക്ത എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ മേല്‍പ്പറമ്പ്, പാലക്കുന്ന്, ബോവിക്കാനം, ഉദുമ, കുറ്റിക്കോല്‍, ചട്ടഞ്ചാല്‍ തുടങ്ങിയ ടൗണുകള്‍ വികസിപ്പിക്കും. കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലെ സ്ഥലപരിമിതി നോക്കി വികസിപ്പിക്കും. തൊഴില്‍ സംരംഭങ്ങള്‍ കൊണ്ടുവരും. ഉദുമ ടെക്‌സ്റ്റൈല്‍ മില്‍ വികസിപ്പിക്കും. പുതിയ വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരും. പെരിയ എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കുന്നത് ടൂറിസം വികസനത്തിന് ഗുണമാകും. ബേക്കല്‍ ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തും. ബാവിക്കര കുടിവെള്ള തടയണ പ്രദേശത്തും വലിയ ടൂറിസം സാധ്യതയുണ്ട്. ജില്ലയിലെ മറ്റ് ടൂറിസം പദ്ധതികളുമായി ബന്ധപ്പെടുത്തി ടൂറിസം ശൃംഖലയുണ്ടാക്കും. ഉദുമ ഗവ. കോളേജ് ആധുനിക കോഴ്സുകള്‍ ആരംഭിച്ച് ശക്തിപ്പെടുത്തും.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്സിജന്‍ പ്ലാന്റ് അതിവേഗം പൂര്‍ത്തിയാക്കാന്‍ ഇടപെടും. ടാറ്റാ ആസ്പത്രി സ്പെഷ്യാലിറ്റി ആസ്പത്രിയാക്കും. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം വേഗത്തില്‍ പൂര്‍ത്തിയാക്കും. ബജറ്റ്, കാസര്‍കോട് പാക്കേജ്, കിഫ്ബി, കേന്ദ്ര ഏജന്‍സികള്‍ എന്നിവ മുഖേനയുള്ള ഫണ്ടുകള്‍ സമാഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ 13,322 വോട്ടാണ് ഭൂരിപക്ഷം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം, കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍, പൊതുസമൂഹത്തിന്റെ പിന്തുണയും എല്‍.ഡി.എഫ് സംഘടനാ സംവിധാനത്തിന്റെ മികവുമാണ് ഇത്ര വലിയ വിജയത്തിന് കാരണമെന്ന് സി.എച്ച് കുഞ്ഞമ്പു പരഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it