കാസര്‍കോട് നഗരത്തില്‍ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രകടനം നടത്തി എയിംസ് പ്രവര്‍ത്തകര്‍

കാസര്‍കോട്: നട്ടുച്ചക്ക് കാസര്‍കോട് നഗരത്തില്‍ പന്തംകൊളുത്തി തീപ്പന്തവുമായി നടത്തിയ പ്രകടനം ജനങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നു. സാധാരണ രാത്രിയിലാണ് പന്തംകൊളുത്തി പ്രകടനം നടത്താറുള്ളത്. ഏതന്‍സ് പട്ടണത്തില്‍ നട്ടുച്ചക്ക് റാന്തല്‍ വിളക്കുമായി മനുഷ്യരെ അന്വേഷിച്ച് നടന്ന ഒരു മനുഷ്യന്റെ ചരിത്രമാണ് ജനങ്ങള്‍ക്ക് ഓര്‍മ്മവന്നത്. എയിംസ് പ്രൊപ്പോസ്സലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മെയ് 14ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹോസ്പിറ്റല്‍ സാധന സാമഗ്രികളുമായി പ്രതീകാത്മക ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായിരുന്നു നട്ടുച്ചക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയത്. മെയ് […]

കാസര്‍കോട്: നട്ടുച്ചക്ക് കാസര്‍കോട് നഗരത്തില്‍ പന്തംകൊളുത്തി തീപ്പന്തവുമായി നടത്തിയ പ്രകടനം ജനങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നു. സാധാരണ രാത്രിയിലാണ് പന്തംകൊളുത്തി പ്രകടനം നടത്താറുള്ളത്. ഏതന്‍സ് പട്ടണത്തില്‍ നട്ടുച്ചക്ക് റാന്തല്‍ വിളക്കുമായി മനുഷ്യരെ അന്വേഷിച്ച് നടന്ന ഒരു മനുഷ്യന്റെ ചരിത്രമാണ് ജനങ്ങള്‍ക്ക് ഓര്‍മ്മവന്നത്.
എയിംസ് പ്രൊപ്പോസ്സലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മെയ് 14ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹോസ്പിറ്റല്‍ സാധന സാമഗ്രികളുമായി പ്രതീകാത്മക ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായിരുന്നു നട്ടുച്ചക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയത്. മെയ് 19ന് സെക്രട്ടറിയേറ്റ് മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.
പന്തംകുളത്തി പ്രകടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീലാ അഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ എയിംസ് ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഫറിന കൊട്ടപ്പുറം അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷണന്‍, താജുദ്ധീന്‍ പടിഞ്ഞാര്‍, ശാഫി കല്ല്‌വളപ്പ്, ഹമീദ് ചേരങ്കൈ, അബ്ദുല്‍റഹ്‌മാന്‍ ബന്തിയോട്, സുലൈഖാ മാഹിന്‍, റാംജി തണ്ണോത്ത്, ജംഷിദ് പാലക്കുന്ന്, മുഹമ്മദ് ഇച്ചിലങ്കോട്, ഹക്കീം ബേക്കല്‍, ശുക്കൂര്‍ കണാജെ, സിസ്റ്റര്‍ ഷിനി, ഖദീജാ മൊഗ്രാല്‍, തസ്രിഫ മൊയ്തീന്‍ അട്ക്ക, റസാ കദീജാ, മിസിരിയാ ചെര്‍ക്കള, ഉസ്മാന്‍ പള്ളിക്കാല്‍, അബ്ദുല്‍ സമദ്, അബ്ബാസ് കുന്നില്‍, രാമകൃഷ്ണന്‍, അജിത് കുമാര്‍ സംസാരിച്ചു. സുബൈര്‍ പടുപ്പ് സ്വാഗതവും കരീം ചൗക്കി നന്ദിയും അറിയിച്ചു.

Related Articles
Next Story
Share it