എയിംസ് പദയാത്ര എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: 'എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഫോര്‍ കാസര്‍കോട്', പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തുക എന്ന ആവശ്യവുമായി കാസര്‍കോട് ജില്ലാ എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദയാത്ര എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളമാണ് പദയാത്ര നയിക്കുന്നത്. പത്ത് സ്ഥിര അംഗങ്ങളാണ് യാത്രയില്‍ ഉള്ളത്. ജില്ലയിലെ മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക, കലാ- കായിക, സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി, കുടുംബ കൂട്ടായ്മകളും യാത്രക്ക് നല്‍കുന്ന അഭിവാദ്യങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി […]

കാസര്‍കോട്: 'എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഫോര്‍ കാസര്‍കോട്', പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തുക എന്ന ആവശ്യവുമായി കാസര്‍കോട് ജില്ലാ എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദയാത്ര എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളമാണ് പദയാത്ര നയിക്കുന്നത്. പത്ത് സ്ഥിര അംഗങ്ങളാണ് യാത്രയില്‍ ഉള്ളത്.
ജില്ലയിലെ മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക, കലാ- കായിക, സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി, കുടുംബ കൂട്ടായ്മകളും യാത്രക്ക് നല്‍കുന്ന അഭിവാദ്യങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി 50 കിലോ മീറ്റര്‍ യാത്ര ചെയ്ത് 19ന് കാഞ്ഞങ്ങാട്ട് സമാപിക്കും.

Related Articles
Next Story
Share it