എം.എല്‍.എ പ്രസ്താവന തിരുത്തണമെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ

കാഞ്ഞങ്ങാട്: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ഹോസ്പിറ്റല്‍ കോഴിക്കോട് വരാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് അപലപനീയമാണെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ വാര്‍ഷിക പൊതു യോഗം കുറ്റപ്പെടുത്തി. 'എയിംസ് കോഴിക്കോട് സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അത് കാസര്‍കോട് സ്ഥാപിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല' എന്ന പ്രസ്താവന നടത്തിയ ഉദുമ എം.എല്‍.എ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.ജനറല്‍ ബോഡി യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ […]

കാഞ്ഞങ്ങാട്: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ഹോസ്പിറ്റല്‍ കോഴിക്കോട് വരാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് അപലപനീയമാണെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ വാര്‍ഷിക പൊതു യോഗം കുറ്റപ്പെടുത്തി. 'എയിംസ് കോഴിക്കോട് സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അത് കാസര്‍കോട് സ്ഥാപിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല' എന്ന പ്രസ്താവന നടത്തിയ ഉദുമ എം.എല്‍.എ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ജനറല്‍ ബോഡി യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍, എ. ഹമീദ് ഹാജി, ജോര്‍ജ് വര്‍ഗീസ്, ജമീല അഹമ്മദ്, ശ്രീജാ പുരുഷോത്തമന്‍, സുധാകരന്‍ കൂളിക്കാട്, രഞ്ജിത് നമ്പ്യാര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, ഹരിശ്ചന്ദ്രന്‍, മുഹമ്മദ് കൈക്കമ്പ, ഹാജിറ സലാം, പ്രേമചന്ദ്രന്‍ ചോമ്പാല, നാസര്‍ ചെര്‍ക്കളം സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ആസിഫ് സി.കെ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴോളം പുരസ്‌കാരങ്ങള്‍ നേടിയ സലീം സന്ദേശം ചൗക്കി എന്നിവരെ ഗണേഷ് അരമങ്ങാനം, അഹമ്മദ് ഷരീഫ് എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ഭാരവാഹികള്‍: ഗണേഷ് അരമങ്ങാനം (പ്രസി.), മുരളീധരന്‍ പടന്നക്കാട് (ജന.സെക്ര.), സലീം സന്ദേശം ചൗക്കി (ട്രഷ.), ശ്രീനാഥ് ശശി (ടി.സി.വി കോര്‍ഡിനേറ്റര്‍), അഹമ്മദ് കിര്‍മാണി, സൂര്യ നാരായണ ഭട്ട്, ഹക്കീം ബേക്കല്‍, നാസര്‍ ചെര്‍ക്കളം, സുമിത നിലേശ്വരം (വൈ.പ്രസി.), അഡ്വ. അന്‍വര്‍ ടി.ഇ, അഡ്വ. നിസാം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, പ്രീത സുധീഷ്, റയീസാ ഹസ്സന്‍ (സെക്ര.).

Related Articles
Next Story
Share it