തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പ്രൊപ്പോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തണമെന്നും എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ ജ്വാലക്ക് തുടക്കമായി. മാസങ്ങളായി നടത്തിവരുന്ന വിവിധ സമരങ്ങളുടെ തുടര്‍ച്ചയായാണ് പ്രതിഷേധ ജ്വാല തീര്‍ത്തത്. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി, ജി. ദേവരാജന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ജമീല അഹമദ്, ഫറീന കോട്ടപ്പുറം, ശ്രീനാഥ് ശശി, സലീം സന്ദേശം ചൗക്കി, സുബൈര്‍ പടുപ്പ്, ഷാഫി കല്ലുവളപ്പില്‍, എന്‍. ചന്ദ്രന് പുതുക്കൈ, ഹക്കീം ബേക്കല്‍, കരീം ചൗക്കി, മുരളീധരന് പടന്നക്കാട്, കൃഷ്ണദാസ് അച്ചംവീട്, അബ്ദുല്‍ റഹ്മാന് ബന്തിയോട്, അമ്പാടി, ഖദീജ മൊഗ്രാല്‍, സ്നേഹ മുറിയനാവി, ജംഷീദ് പാലക്കുന്ന്, ഹമീദ് ചേരങ്കൈ, ഉസ്മാന് ഷോപ്പ്, താജ്ജുദ്ദീന് ചേരങ്കൈ, റംല കാഞ്ഞങ്ങാട്, സരോജിനി അമ്മ, സുമിത നീലേശ്വരം, മാലതി നീലേശ്വരം, പ്രീത സുധീഷ് തുടങ്ങിയ നൂറോളം പേര് പങ്കെടുത്തു.