കേരളത്തിന് എയിംസ്; ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തിന്റെ എയിംസ് പ്രതീക്ഷക്ക് ചിറക് വെച്ചു. എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി […]

ന്യൂഡല്‍ഹി: കേരളത്തിന്റെ എയിംസ് പ്രതീക്ഷക്ക് ചിറക് വെച്ചു. എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നതെന്നാണറിയുന്നത്.
രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. ഉത്തര്‍പ്രദേശിലും ജമ്മുകാശ്മീരിലും രണ്ട് വീതം എയിംസ് അനുവദിച്ചപ്പോഴും കേരളത്തെ തഴയുകയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായുള്ള കേരളത്തിന്റെ കാത്തിരിപ്പിനാണ് പ്രതീക്ഷ കൈവന്നിരിക്കുന്നത്.
അനുകൂലമായ സ്ഥലങ്ങളെ സംബന്ധിച്ച് അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതെന്നാണറിയുന്നത്. എയിംസ് പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തണമെന്ന് നിരന്തരം മുറവിളി ഉയരുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഇടപടല്‍ ഉണ്ടായിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അന്തിമ പരിശോധന നടത്തി സ്ഥലം സംബന്ധിച്ചുള്ള തീരുമാനം കൈകൊള്ളും.

Related Articles
Next Story
Share it