എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടണമെന്ന് എ.കെ ബാലന്‍; എതിര്‍ത്തും അനുകൂലിച്ചും വിവിധ സംഘടനകള്‍

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ രംഗത്തുവന്നതോടെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സംഘടനകളും രംഗത്ത്. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്നും ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം ലഭിക്കുന്നതെന്നും ബാലന്‍ പറഞ്ഞു. കോഴയായി മാനേജ്‌മെന്റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനമില്ല. പി.എസ്.സിക്ക് വിട്ടാല്‍ അനാവശ്യ […]

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ രംഗത്തുവന്നതോടെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സംഘടനകളും രംഗത്ത്. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്നും ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം ലഭിക്കുന്നതെന്നും ബാലന്‍ പറഞ്ഞു. കോഴയായി മാനേജ്‌മെന്റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനമില്ല. പി.എസ്.സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം, സാമ്പത്തിക ബാധ്യതയും കുറയ്ക്കാം. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലന്‍ പറഞ്ഞു.
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തെ എം.ഇ.എസും എസ്.എന്‍.ഡി.പിയും സ്വാഗതം ചെയ്തുവെങ്കിലും കെ.സി.ബി.സിയും എന്‍.എസ്.എസും എതിര്‍പ്പുമായി രംഗത്തെത്തി. എയ്ഡഡ് നിയമനം ഏറ്റെടുക്കുമെന്നത് സര്‍ക്കാരിന്റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്‌മെന്റിനെതിരെയാണ് നടപടി വേണ്ടതെന്നും കെ.സി.ബി.സി പറഞ്ഞു. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് എന്‍.എസ്.എസും വ്യക്തമാക്കി. സി.പി.എം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ മാനേജ്‌മെന്റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പി.എസ്.സി നടത്തട്ടെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Related Articles
Next Story
Share it