പയ്യന്നൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ അമ്മ കടന്നപ്പള്ളി കണ്ടോന്താറിലെ കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) അന്തരിച്ചു. പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്പിയുടെ ഭാര്യയാണ്. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റു മക്കള്‍: ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണന് (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍), ശശിധരന് (റിട്ട. മാടായി കോളേജ് ക്ലാര്‍ക്ക്). മരുമക്കള്‍: എം.പി ഉണ്ണികൃഷ്ണന് (ആധാരം എഴുത്ത്, പഴയങ്ങാടി, പ്രസിഡണ്ട് പഴയങ്ങാടി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെ.പി.സി.സി മെമ്പര്‍), ഉഷ, സരോജിനി കുഞ്ഞിമംഗലം, പ്രൊഫ. ഗോപിനാഥ് (റിട്ട. പ്രൊഫസര്‍ സര് സയ്യിദ് കോളേജ്), ഡോ. ആശ വേണുഗോപാല്‍ (അധ്യാപിക, എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം), പരേതയായ ശോഭന. സഹോദരിമാര്‍: കെ.സി രോഹിണിയമ്മ, കെ.സി രുഗ്മിണിയമ്മ.