തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം തകരുന്നു; പരക്കെ രാജി
ചെന്നൈ: തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം തകരുന്നു. ഇരുകക്ഷികളും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിനിടെ എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ പളനിസ്വാമിയുടെ ചിത്രങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചതോടെ സഖ്യത്തിനുള്ളിലെ തര്‍ക്കം പുകഞ്ഞുപുറത്തുചാടി. കഴിഞ്ഞയാഴ്ച ബി.ജെ.പിയുടെ തമിഴ്‌നാട് ഐ.ടി വിഭാഗം മേധാവി നിര്‍മ്മല്‍കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പാര്‍ട്ടി വിട്ട് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഐ.ടി വിഭാഗം ചെന്നൈ വെസ്റ്റ് പ്രസിഡണ്ട് അന്‍പരശ്, വൈസ് പ്രസിഡണ്ടുമാരായ ആര്‍.കെ ശരവണന്‍, രാമാപുരം ശ്രീരാം എന്നിവരുള്‍പ്പെടെ 13 ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ദുഷ്ട […]

ചെന്നൈ: തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം തകരുന്നു. ഇരുകക്ഷികളും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിനിടെ എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ പളനിസ്വാമിയുടെ ചിത്രങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചതോടെ സഖ്യത്തിനുള്ളിലെ തര്‍ക്കം പുകഞ്ഞുപുറത്തുചാടി. കഴിഞ്ഞയാഴ്ച ബി.ജെ.പിയുടെ തമിഴ്‌നാട് ഐ.ടി വിഭാഗം മേധാവി നിര്‍മ്മല്‍കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പാര്‍ട്ടി വിട്ട് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഐ.ടി വിഭാഗം ചെന്നൈ വെസ്റ്റ് പ്രസിഡണ്ട് അന്‍പരശ്, വൈസ് പ്രസിഡണ്ടുമാരായ ആര്‍.കെ ശരവണന്‍, രാമാപുരം ശ്രീരാം എന്നിവരുള്‍പ്പെടെ 13 ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ദുഷ്ട ശക്തികളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് പാര്‍ട്ടി വിടുന്നതെന്നായിരുന്നു അന്‍പരശ് ട്വിറ്ററില്‍ കുറിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. അണ്ണാമലൈയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് നിര്‍മ്മല്‍കുമാര്‍, സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണന്‍, ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറി ജ്യോതി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എടപ്പാടി പളനിസ്വാമിയെ കണ്ട് എ.ഐ.എ.ഡി.എം.കെയില്‍ അംഗത്വമെടുത്തിരുന്നു. ബി.ജെ.പി വിടുന്നവരെ എ.ഐ.ഡി.എം.കെ സ്വീകരിക്കുന്നത് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അതേസമയം ആരൊക്കെ പാര്‍ട്ടി വിട്ടാലും തന്റെ ശൈലി മാറ്റാന്‍ പോകുന്നില്ലെന്നാണ് അണ്ണാമലൈയുടെ നിലപാട്.