വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു; വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

അഹമ്മദാബാദ്: വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നും തങ്ങളുടെ വിശ്വാസം ലംഘിച്ചു എന്നും ചൂണ്ടിക്കാണിച്ച് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും ഭര്‍ത്താവ് പറയുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു അധ്യാപികയായ യുവതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവും വിവാഹിതരായത്. […]

അഹമ്മദാബാദ്: വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നും തങ്ങളുടെ വിശ്വാസം ലംഘിച്ചു എന്നും ചൂണ്ടിക്കാണിച്ച് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും ഭര്‍ത്താവ് പറയുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു അധ്യാപികയായ യുവതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവും വിവാഹിതരായത്.

കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിര്‍ദേശിച്ചതായി വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്. ചെലവിനായി പ്രതിമാസം 5000 രൂപ നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Related Articles
Next Story
Share it