ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം കാമുകനുമായി അടുത്തു, ഒടുവില്‍ ബന്ധം ഉപേക്ഷിച്ചതോടെ സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം

അഹമ്മദാബാദ്: ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന വീട്ടമ്മയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം. കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്തത്. സംഭവത്തില്‍ യുവാവിനെതിരെ പരാതിയുമായി അംബാവാഡി സ്വദേശിയായ 43 കാരി രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. പതിനഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവര്‍ കാറ്ററിങ് ഏജന്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യുവാവുമായി അടുപ്പത്തിലായത്. മൂന്ന് മാസം രഹസ്യബന്ധം തുടര്‍ന്ന […]

അഹമ്മദാബാദ്: ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന വീട്ടമ്മയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം. കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്തത്. സംഭവത്തില്‍ യുവാവിനെതിരെ പരാതിയുമായി അംബാവാഡി സ്വദേശിയായ 43 കാരി രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

പതിനഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവര്‍ കാറ്ററിങ് ഏജന്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യുവാവുമായി അടുപ്പത്തിലായത്. മൂന്ന് മാസം രഹസ്യബന്ധം തുടര്‍ന്ന വീട്ടമ്മ പിന്നീട് മക്കളെ കുറിച്ച് ഓര്‍ത്ത് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തന്റെ ബന്ധം മക്കള്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന കാരണത്താലാണ് വീട്ടമ്മ ബന്ധത്തില്‍ നിന്ന് പിന്മാറിയത്.

ബന്ധം തുടരാന്‍ യുവാവ് നിരന്തരം നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ സ്ത്രീ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് സ്ത്രീയുടെ കൂടെയുള്ള ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്തത്. മകനും മകള്‍ക്കും ചിത്രങ്ങള്‍ എത്തിയതോടെ സ്ത്രീ പരാതിയുമായി അഹമ്മദാബാദ് പൊലീസ് സൈബര്‍സെല്ലിനെ സമീപിക്കുകയായിരുന്നു.

Ahmedabad: Lover sends woman’s explicit photos to her children after she dumps him

Related Articles
Next Story
Share it