അഹമ്മദ് നിബ്രാസിന്റെ ഇരട്ട എഞ്ചിന്‍ ഹൈബ്രിഡ് കാര്‍ സതേണ്‍ ഇന്ത്യാ സയന്‍സ് ഫയറിലേക്ക്
കാസര്‍കോട്: ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി അഹമ്മദ് നിബ്രാസ് സ്വയം വികസിപ്പിച്ചെടുത്ത ഇരട്ട എഞ്ചിനുള്ള ഹൈബ്രിഡ് കാര്‍ പ്രവര്‍ത്തന മാതൃക തൃശ്ശൂര്‍ കലേഡിയന്‍ സിറിയന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ (എസ്.ഐ.എസ്.എഫ്) മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നിബ്രാസിന്റെ കാറിന്റെ മാതൃകയ്ക്ക് 2 എഞ്ചിന്‍ ഉണ്ട്. ഒന്ന് പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഇഞ്ചിനും രണ്ടാമത്തേത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനും ആണ്. പെട്രോള്‍ തീര്‍ന്നാലോ പ്രധാനം എന്‍ജിന്‍ കേടായാലോ രണ്ടാമത്തെ എഞ്ചിന്‍ ഉപയോഗിക്കാം. ചാര്‍ജിങ്ങിനായി […]

കാസര്‍കോട്: ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി അഹമ്മദ് നിബ്രാസ് സ്വയം വികസിപ്പിച്ചെടുത്ത ഇരട്ട എഞ്ചിനുള്ള ഹൈബ്രിഡ് കാര്‍ പ്രവര്‍ത്തന മാതൃക തൃശ്ശൂര്‍ കലേഡിയന്‍ സിറിയന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ (എസ്.ഐ.എസ്.എഫ്) മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നിബ്രാസിന്റെ കാറിന്റെ മാതൃകയ്ക്ക് 2 എഞ്ചിന്‍ ഉണ്ട്. ഒന്ന് പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഇഞ്ചിനും രണ്ടാമത്തേത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനും ആണ്. പെട്രോള്‍ തീര്‍ന്നാലോ പ്രധാനം എന്‍ജിന്‍ കേടായാലോ രണ്ടാമത്തെ എഞ്ചിന്‍ ഉപയോഗിക്കാം. ചാര്‍ജിങ്ങിനായി സൗരോര്‍ജ്ജവും വാഹനം ഓടുമ്പോഴുള്ള കൈനെറ്റിക് എനര്‍ജിയും പ്രയോജനപ്പെടുത്തുന്നതിനാല്‍ ചാര്‍ജിങ് സ്റ്റേഷനില്‍ പോയി സമയം കളയേണ്ടതില്ല. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷയ്ക്കായി ഇതില്‍ ഒരു സെന്‍സര്‍ കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഒരാളോ മറ്റു വാഹനമോ ഈ കാറിന് ഇടിക്കാന്‍ ഇടയാകുന്ന സന്ദര്‍ഭം ഉണ്ടായാല്‍ ഈ സെന്‍സര്‍ പ്രവര്‍ത്തിച്ച് വണ്ടിയുടെ എന്‍ജിന്‍ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും വാഹനം ബ്രേക്ക് ചെയ്യപ്പെടുകയും ചെയ്യും.