അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ അഹ്മദ് മാഷ് അതിരറ്റ് സ്‌നേഹിച്ചു, പ്രോത്സാഹിപ്പിച്ചു -ഡോ. കെ. ശ്രീകുമാര്‍

കാസര്‍കോട്: കെ.എം അഹ്മദ് മാഷ് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്നും തന്റെ പ്രവര്‍ത്തന മേഖലയോട് ഇത്രമാത്രം ഇഴുകിച്ചേര്‍ന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ അപൂര്‍വ്വമാണെന്നും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. കെ. ശ്രീകുമാര്‍ പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കെ.എം. അഹ്മദ് അനുസ്മരണ ചടങ്ങില്‍ സ്മാരക പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ അഹ്മദ് മാഷ് അതിരറ്റ് സ്‌നേഹിച്ചു. അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചു. മാഷിന്റെ സൗഹൃദമെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അഹ്മദ് മാഷ് പത്രപ്രവര്‍ത്തകനായത് […]

കാസര്‍കോട്: കെ.എം അഹ്മദ് മാഷ് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്നും തന്റെ പ്രവര്‍ത്തന മേഖലയോട് ഇത്രമാത്രം ഇഴുകിച്ചേര്‍ന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ അപൂര്‍വ്വമാണെന്നും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. കെ. ശ്രീകുമാര്‍ പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കെ.എം. അഹ്മദ് അനുസ്മരണ ചടങ്ങില്‍ സ്മാരക പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ അഹ്മദ് മാഷ് അതിരറ്റ് സ്‌നേഹിച്ചു. അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചു. മാഷിന്റെ സൗഹൃദമെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അഹ്മദ് മാഷ് പത്രപ്രവര്‍ത്തകനായത് തന്റെ നാടിനെയും നാട്ടുകാരെയും ഉയര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വേണ്ടിയായിരുന്നു. മറ്റൊരിടത്തും പോവാതെ കാസര്‍കോട്ട് തന്നെ പത്രപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത് അതുകൊണ്ടാണ്. സാധാരണക്കാരന്‍ മുതല്‍ വലിയ സാഹിത്യകാരന്മാര്‍ വരെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ ഓട്ടോയില്‍ കയറി മാതൃഭൂമി ഓഫീസില്‍ ഇറക്കണമെന്ന് പറഞ്ഞപ്പോള്‍ അത് എവിടെയാണെന്ന് ചോദിച്ച ഡ്രൈവര്‍, മാതൃഭൂമിയുടെ മുമ്പില്‍ ഇറങ്ങിയപ്പോള്‍ ഇതാണോ സ്ഥലം, ആമിന്‍ച്ചയുടെ ഓഫീസാണെന്ന് പറഞ്ഞാല്‍ പോരായിരുന്നോ എന്ന് പറഞ്ഞത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും അഹ്മദ് മാഷിന് എല്ലാവരുമായുള്ള വലിയ സൗഹൃദവും അവര്‍ക്ക് മാഷിനോട് തിരിച്ചുള്ള സ്‌നേഹവുമാണ് ഇത് വെളിവാക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, നാരായണന്‍ പേരിയ, വൈസ് പ്രസിഡണ്ടുമാരായ വി.വി. പ്രഭാകരന്‍, ടി.എ. ഷാഫി, അഷ്‌റഫലി ചേരങ്കൈ, ട്രഷറര്‍ മുജീബ് അഹ്മദ്, മുഹമ്മദലി നാങ്കി, മനോജ് മയ്യില്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി റഹീം ചൂരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it