പഴയകാല പ്രവാസിയും മുസ്ലിം ലീഗ് നേതാവുമായ അഹമ്മദ് ഹാജി കൊപ്പളം അന്തരിച്ചു

മൊഗ്രാല്‍: പഴയകാല പ്രവാസിയും മുസ്ലിം ലീഗ് നേതാവുമായ മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അഹമ്മദ് ഹാജി (67) അന്തരിച്ചു.ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മതസംഘടനാ രംഗത്തും ജീവകാരുണ്യ മേഖലയിലും അഹമ്മദ് ഹാജി സജീവമായിരുന്നു. മുസ്ലിം ലീഗ് കൊപ്പളം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കൊപ്പളം സിറാജുല്‍ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്.തളങ്കരയിലെ […]

മൊഗ്രാല്‍: പഴയകാല പ്രവാസിയും മുസ്ലിം ലീഗ് നേതാവുമായ മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അഹമ്മദ് ഹാജി (67) അന്തരിച്ചു.
ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മതസംഘടനാ രംഗത്തും ജീവകാരുണ്യ മേഖലയിലും അഹമ്മദ് ഹാജി സജീവമായിരുന്നു. മുസ്ലിം ലീഗ് കൊപ്പളം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കൊപ്പളം സിറാജുല്‍ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്.
തളങ്കരയിലെ പരേതനായ കൊട്ടയാടി അബ്ദുല്ലയുടെ മകള്‍ നഫീസയാണ് ഭാര്യ. മക്കള്‍: അര്‍ഷാദ്, മിര്‍ഷാദ്, ജംഷീദ, ജാഷിദ. മരുമക്കള്‍: ബുഷ്‌റ ബദിയടുക്ക, അല്‍ഫ തളങ്കര, നൗഷാദ് മേല്‍പ്പറമ്പ്, ഷഹദ് കുട്ടിയംവളപ്പ്. സഹോദരങ്ങള്‍: അബ്ദുല്ല, ആയിഷ, ബീഫാത്തിമ, കദീജ, സുഹറ, സഫിയ, റുക്കിയ, ഷാഹിന.
ഖബറടക്കം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍.
നിര്യാണത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാല്‍ ദേശീയവേദി, കൊപ്പളം പൗരസമിതി അനുശോചിച്ചു.

Related Articles
Next Story
Share it