അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രി പദത്തിലേക്ക്; ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ അതിരറ്റ ആവേശത്തില്‍

കോഴിക്കോട്: അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രിപദത്തിലെത്തുന്നതോടെ നാഷണല്‍ ലീഗ് പ്രവര്‍ത്തകരില്‍ പുതിയ ആവേശം. കാസര്‍കോട്ട് അടക്കം നാഷണല്‍ ലീഗിന് സ്വാധീനമുള്ള ജില്ലകളില്‍, ചരിത്രത്തില്‍ ആദ്യമായി ലഭ്യമാവുന്ന മന്ത്രിപദവി വലിയ ആവേശമാണ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഐ.എന്‍.എല്ലിന്റെ മന്ത്രി ലബ്ധി മുസ്ലിം ലീഗിന് പ്രഹരമാവുകയും ചെയ്തു. നിയമസഭയിലേക്കുള്ള ആദ്യ വരവില്‍ തന്നെ മന്ത്രിയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അഹ്‌മദ് ദേവര്‍കോവില്‍. 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയില്‍ അഹ്‌മദ് ദേവര്‍കോവില്‍ ഉണ്ടാവും. […]

കോഴിക്കോട്: അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രിപദത്തിലെത്തുന്നതോടെ നാഷണല്‍ ലീഗ് പ്രവര്‍ത്തകരില്‍ പുതിയ ആവേശം. കാസര്‍കോട്ട് അടക്കം നാഷണല്‍ ലീഗിന് സ്വാധീനമുള്ള ജില്ലകളില്‍, ചരിത്രത്തില്‍ ആദ്യമായി ലഭ്യമാവുന്ന മന്ത്രിപദവി വലിയ ആവേശമാണ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഐ.എന്‍.എല്ലിന്റെ മന്ത്രി ലബ്ധി മുസ്ലിം ലീഗിന് പ്രഹരമാവുകയും ചെയ്തു. നിയമസഭയിലേക്കുള്ള ആദ്യ വരവില്‍ തന്നെ മന്ത്രിയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അഹ്‌മദ് ദേവര്‍കോവില്‍. 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയില്‍ അഹ്‌മദ് ദേവര്‍കോവില്‍ ഉണ്ടാവും.
രണ്ടര വര്‍ഷത്തേക്കാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുന്നതെങ്കിലും ഇത് നാഷണല്‍ ലീഗ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ള ആവേശം ചില്ലറയല്ല. ഇടത് മുന്നണിക്കൊപ്പം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന് ഐ.എന്‍.എല്ലിന് ലഭിച്ച അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് അഹ്‌മദ് ദേവര്‍കോവില്‍ പറഞ്ഞു. പിണറായി വിജയന്റെ ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനം ഉണ്ടെന്നും ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിലെ തിരുത്തല്‍ പക്ഷത്തായിരുന്നു ദേവര്‍കോവില്‍ എന്നും. അഖിലേന്ത്യാ ലീഗ് ഉണ്ടായിരുന്നപ്പോള്‍ അതിന്റെ ഭാഗമായി. എം.എസ്.എഫ്. കോഴിക്കോട് ജില്ലാ ഘടകത്തിന്റെ അമരത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുസ്ലിംലീഗിന്റെ സെക്രട്ടറിയായിരുന്നുവെങ്കിലും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍. രൂപീകരിച്ച കാലം മുതല്‍ സംഘടനയ്‌ക്കൊപ്പം പാറ പോലെ ഉറച്ചുനിന്നു.
ഐ.എന്‍.എല്‍. രൂപീകരിച്ച് 27 വര്‍ഷം തികയുന്ന വേളയിലാണ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ന്ന് അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രിയാവുന്നത്. ഐ.എന്‍.എല്ലിന്റെ വളര്‍ച്ചയില്‍ ഇത് വലിയ പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്. 1994 ഏപ്രില്‍ 23 ന് ഡല്‍ഹിയിലെ ഇവാന്‍ ഗാലിബ് ഹാളിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്ലിന് രൂപം നല്‍കിയത്.
ആദ്യ കാലത്ത് പി.എം. അബൂബക്കറും യു.എ. ബീരാനും സി.കെ.പി. ചെറിയ മമ്മുക്കേയിയും അടക്കമുള്ള പ്രഗത്ഭരായ നേതാക്കളുടെ നേതൃത്വത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലിയ സ്വാധീന ശക്തിയായി വളര്‍ന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം ലീഗിലേക്ക് തിരിച്ചുപോയതോടെ പഴയ ശക്തി കുറഞ്ഞു വന്നു. ഒരു കാലത്ത് തമിഴ്‌നാട്ടിലും ഐ.എന്‍.എല്ലിന് സ്വാധീനം അടയാളപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. വലിയൊരു വിഭാഗവും പാര്‍ട്ടി വിട്ട് മുസ്ലിംലീഗിലേക്ക് തിരിച്ചുപോയെങ്കിലും പാര്‍ട്ടിയെ കൈവിടാതെ ഉറച്ചുനിന്ന നേതാക്കളും പ്രവര്‍ത്തകരും ഐ.എന്‍.എല്ലിന് ജീവന്‍ പകര്‍ന്ന് കൊണ്ടിരുന്നു.
ഏതാനും വര്‍ഷം മുമ്പ് ഇടതു മുന്നണിയുടെ ഭാഗമായതോടെ പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ കോഴിക്കോട് സൗത്തില്‍ വിജയിക്കുകയും ഒരേഒരു എം.എല്‍.എയുടെ ബലത്തില്‍ മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്യുന്നതോടെ ഐ.എന്‍.എല്ലിന് ഇത് പുതിയ വളര്‍ച്ചയുടെ തുടക്കമാവും.

Related Articles
Next Story
Share it