ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായി; ആദ്യ രണ്ടരവര്‍ഷം അഹമദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിമാരാകും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുന്ന നാല് ഘടകകക്ഷികളിലെ മന്ത്രിമാരില്‍ ആദ്യത്തെ ഊഴം ആന്റണി രാജുവിനും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) അഹമദ് ദേവര്‍കോവിലിനും (ഐ.എന്‍.എല്‍). തുടര്‍ന്നുള്ള രണ്ടര വര്‍ഷം കടന്നപ്പള്ളി രാമചന്ദ്രനും (കോണ്‍ഗ്രസ് എസ്), കെ.ബി ഗണേഷ് കുമാറും (കേരള കോണ്‍ഗ്രസ് ബി) മന്ത്രിമാരാകും. ദീര്‍ഘകാലമായി ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന ഐ.എന്‍.എല്ലിന് അഹമദ് ദേവര്‍കോവിലിലൂടെ ആദ്യമായി മന്ത്രിസഭയില്‍ ഇടം കിട്ടുകയാണ്. ഇന്ന് രാവിലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യ ടേമില്‍ […]

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുന്ന നാല് ഘടകകക്ഷികളിലെ മന്ത്രിമാരില്‍ ആദ്യത്തെ ഊഴം ആന്റണി രാജുവിനും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) അഹമദ് ദേവര്‍കോവിലിനും (ഐ.എന്‍.എല്‍). തുടര്‍ന്നുള്ള രണ്ടര വര്‍ഷം കടന്നപ്പള്ളി രാമചന്ദ്രനും (കോണ്‍ഗ്രസ് എസ്), കെ.ബി ഗണേഷ് കുമാറും (കേരള കോണ്‍ഗ്രസ് ബി) മന്ത്രിമാരാകും. ദീര്‍ഘകാലമായി ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന ഐ.എന്‍.എല്ലിന് അഹമദ് ദേവര്‍കോവിലിലൂടെ ആദ്യമായി മന്ത്രിസഭയില്‍ ഇടം കിട്ടുകയാണ്. ഇന്ന് രാവിലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യ ടേമില്‍ മന്ത്രിപദം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അറിയിച്ചിട്ടും ആന്റണി രാജുവിന് ആദ്യ ടേമില്‍ തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സാമുദായിക പരിഗണന വെച്ചാണ് ഇതെന്നറിയുന്നു. കടന്നപ്പള്ളി രാമചന്ദ്രന്‍ അടക്കം മറ്റു മൂന്നുമന്ത്രിമാരും ആദ്യ ടേമിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കടന്നപ്പള്ളിയോട് രണ്ടാം ടേം വരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ പരിഭവമില്ലെന്ന് കടന്നപ്പള്ളി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. മുന്നണിയുടെ പരിമിതി മനസ്സിലാക്കുന്നുണ്ടെന്നും ആദ്യ ടേം ലഭിക്കാത്തതില്‍ ഒരു പരിഭവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ ഓരോ ഘടകകക്ഷികള്‍ക്കുമുള്ള മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാനാണ് ഇന്ന് രാവിലെ എല്‍.ഡി.എഫ് യോഗം ചേര്‍ന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്് ഒരു മന്ത്രിയും കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും ലഭിക്കും. ആരായിരിക്കും മന്ത്രിയെന്ന് പിന്നീട് അറിയിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. സി.പി.എം മന്ത്രിമാരില്‍ മുഖ്യമന്ത്രിക്ക്പുറമെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണറിയുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും.

Related Articles
Next Story
Share it