അഹമദ് ദേവര്‍ കോവിലിന് മന്ത്രിസ്ഥാനം; രാഷ്ട്രീയ നിലപാടിന്റെ വിജയം-അസീസ് കടപ്പുറം

കാസര്‍കോട്: ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിഅഹമദ് ദേവര്‍ കോവിലിന്റെ മന്ത്രി സ്ഥാനംആദര്‍ശ രാഷ്ട്രീയ നിലപാടിന്റെ വിജയമാണെന്ന് ഐ.എന്‍.എല്‍.ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയില്‍ പറഞ്ഞു. കാലിടറാത്ത ആദര്‍ശ രാഷ്ടീയ നിലപാടുകളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകന്‍മാരും ഈ നിമിഷത്തില്‍ അഭിമാനം കൊള്ളുകയാണ്. അധികാരത്തിന് വേണ്ടി പാര്‍ട്ടിയെ പണയം വെക്കാന്‍ ശ്രമിച്ചവര്‍ക്ക് കാലം നല്‍കിയ ശിക്ഷയാണ് ഇത്. ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണത്തില്‍ അഹമദ് ദേവര്‍ കോവിലിന്റെ മന്ത്രിസ്ഥാനം വിട്ടു വീഴ്ചയില്ലാതെ രാഷ്ട്രീയ നിലപാടിന് ജനങ്ങള്‍ […]

കാസര്‍കോട്: ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിഅഹമദ് ദേവര്‍ കോവിലിന്റെ മന്ത്രി സ്ഥാനംആദര്‍ശ രാഷ്ട്രീയ നിലപാടിന്റെ വിജയമാണെന്ന് ഐ.എന്‍.എല്‍.ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയില്‍ പറഞ്ഞു. കാലിടറാത്ത ആദര്‍ശ രാഷ്ടീയ നിലപാടുകളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകന്‍മാരും ഈ നിമിഷത്തില്‍ അഭിമാനം കൊള്ളുകയാണ്. അധികാരത്തിന് വേണ്ടി പാര്‍ട്ടിയെ പണയം വെക്കാന്‍ ശ്രമിച്ചവര്‍ക്ക് കാലം നല്‍കിയ ശിക്ഷയാണ് ഇത്. ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണത്തില്‍ അഹമദ് ദേവര്‍ കോവിലിന്റെ മന്ത്രിസ്ഥാനം വിട്ടു വീഴ്ചയില്ലാതെ രാഷ്ട്രീയ നിലപാടിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു.

Related Articles
Next Story
Share it