ചരിത്രത്തിനൊപ്പം നടന്ന അഹ്മദ് മാഷ്
മാധ്യമ-സാഹിത്യ-സാംസ്കാരിക-സാമൂഹികരംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായ കെ.എം. അഹ്മദ് മാഷിന്റെ സ്മരണ പുതുക്കി കൊണ്ട് ഒരു ഡിസംബര്‍ 16 കൂടി കടന്നുപോയി. ഇനിയും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിക്കാതെ ഈ ലോകത്തുനിന്നും വിടപറഞ്ഞ അഹ്മദ് മാഷിന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മകളാണ് ഇന്നലെ കാസര്‍കോട് സാഹിത്യവേദി മാഷിനെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കുവെച്ചത്. വൈകിട്ട് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.എം അഹ്മദ് സ്മാരക പ്രഭാഷണം നടത്തിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ പി.കെ രാജശേഖരനാണ്. […]
മാധ്യമ-സാഹിത്യ-സാംസ്കാരിക-സാമൂഹികരംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായ കെ.എം. അഹ്മദ് മാഷിന്റെ സ്മരണ പുതുക്കി കൊണ്ട് ഒരു ഡിസംബര്‍ 16 കൂടി കടന്നുപോയി. ഇനിയും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിക്കാതെ ഈ ലോകത്തുനിന്നും വിടപറഞ്ഞ അഹ്മദ് മാഷിന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മകളാണ് ഇന്നലെ കാസര്‍കോട് സാഹിത്യവേദി മാഷിനെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കുവെച്ചത്. വൈകിട്ട് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.എം അഹ്മദ് സ്മാരക പ്രഭാഷണം നടത്തിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ പി.കെ രാജശേഖരനാണ്. […]
മാധ്യമ-സാഹിത്യ-സാംസ്കാരിക-സാമൂഹികരംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായ കെ.എം. അഹ്മദ് മാഷിന്റെ സ്മരണ പുതുക്കി കൊണ്ട് ഒരു ഡിസംബര്‍ 16 കൂടി കടന്നുപോയി. ഇനിയും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിക്കാതെ ഈ ലോകത്തുനിന്നും വിടപറഞ്ഞ അഹ്മദ് മാഷിന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മകളാണ് ഇന്നലെ കാസര്‍കോട് സാഹിത്യവേദി മാഷിനെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കുവെച്ചത്. വൈകിട്ട് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.എം അഹ്മദ് സ്മാരക പ്രഭാഷണം നടത്തിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ പി.കെ രാജശേഖരനാണ്. കെ.എം അഹ്മദ് ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു പരിപാടി. അഹ്മദ് മാഷെ അനുസ്മരിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ പി.കെ രാജശേഖരന് മുദ്രണം മുതല്‍ ഓണ്‍ലൈന്‍ വരെ മാധ്യമങ്ങളുടെ പ്രതിസന്ധികള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. കാസര്‍കോടിന്റെ ചരിത്രത്തിനൊപ്പം നടന്ന കെ.എം അഹ്മദ് നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് രാജശേഖരന് പറഞ്ഞു. കാസര്‍കോടിനെ ഏതോ അന്യഗ്രഹജീവികളെ പോലെ മറ്റ് ജില്ലക്കാര്‍ കണ്ടിരുന്ന കാലത്താണ് കാസര്‍കോടിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും നാടിനോടുള്ള അവഗണനക്കെതിരെ പോരാടാനും കെ.എം അഹ്മദ് രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തനത്തിലൂടെയും സാമൂഹികവും സാംസ്കാരികവുമായ ഇടപെടലിലൂടെയും അഹ്മദ് മാഷ് കാസര്‍കോടിന് വേണ്ടി അക്ഷീണം പ്രയത്മിച്ചു. കാസര്‍കോട് ജില്ലാ രൂപീകരണത്തിന് വേണ്ടി മാത്രമല്ല, അതിനുശേഷവും ജില്ലയുടെ ഉന്നമനത്തിന് വേണ്ടി തന്റെ കര്‍മശേഷി അദ്ദേഹം വിനിയോഗിച്ചു. സ്വന്തം നാട്ടില്‍ മാത്രമായി മാധ്യമപ്രവര്‍ത്തനം നടത്തി സമൂഹത്തില്‍ ഇത്രയുമധികം സ്വാധീനം ചെലുത്തുകയും ഏവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത മറ്റൊരു മാധ്യമപ്രവര്‍ത്തകനെയും കേരളത്തിലെ മറ്റൊരു ജില്ലയിലും കാണാന്‍ സാധിക്കില്ലെന്ന് രാജശേഖരന് പറഞ്ഞു. സ്വന്തം നാടിന്റെയും ജനതയുടെയും പതാകവാഹകനായിരുന്നു അഹ്മദ് മാഷ്. ഒറ്റ ഒഴുക്കുള്ള നദിപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പത്രപ്രവര്ത്തകന് എന്ന ഇമേജിനപ്പുറം നാടിന്റെ പൊതുവായ ശബ്ദമായി മാറാന്‍ കഴിഞ്ഞവര്‍ മാധ്യമരംഗത്ത് വളരെ വിരളമാണ്. ഒറ്റയാള്‍ പ്രസ്ഥാനമായി ധീരമായ ചുവടുവെപ്പുകള്‍ നടത്തിയതിനാലാണ് അഹ്മദ് മാഷ് സമൂഹത്തില്‍ വലിയ സ്ഥാനം നേടിയതെന്ന് രാജശേഖരന് വ്യക്തമാക്കി.
മാധ്യമരംഗം നന്ദികിട്ടാത്ത ഒരു മേഖലയാണെന്ന് രാജശേഖരന് ചൂണ്ടിക്കാട്ടി. സ്വന്തം പേരില്‍ കിട്ടുന്ന ബൈലൈനുകള്‍ മാത്രമാണ് അവരുടെ അസ്തിത്വം. റിട്ടയര്‍ ചെയ്താല്‍ മാധ്യമപ്രവര്‍ത്തകരെ ആരും തിരിഞ്ഞുനോക്കില്ല. അച്ചടിമാധ്യമങ്ങള്‍ ഇന്ന് നേരിടുന്നത് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. ലോകത്ത് അച്ചടിക്ക് 600 വര്‍ഷത്തോളം പഴക്കമുണ്ട്. കേരളത്തില്‍ അച്ചടിച്ച ആദ്യ പുസ്തകം ഇറങ്ങിയിട്ട് 250 വര്‍ഷമായി. ആദ്യമായി സിനിമ ഇറങ്ങിയപ്പോള്‍ അത് അച്ചടിമാധ്യമങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ സിനിമ ഒരു തരത്തിലും വെല്ലുവിളിയായില്ല. ടെലിവിഷന്‍ വന്നപ്പോള്‍ അതും അച്ചടിമേഖലക്ക് പ്രശ്നമാകുമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ അതും ഈ മേഖലയെ ബാധിച്ചില്ല. എന്നാല്‍ ഇന്റനെറ്റിന്റെ വരവോടെയാണ് പത്രങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായി തുടങ്ങിയത്. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ എന്നത് പ്രത്യേക തൊഴില്വിഭാഗമാമെന്ന അവസ്ഥക്ക് മാറ്റം വന്നു. സോഷ്യല്‍മീഡിയയിലെ സൗകര്യം ഉപയോഗിച്ച് എല്ലാവരും മാധ്യമപ്രവര്‍ത്തകരാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശക്തമായ സ്വാധീനം മൂലം കൈയിലുള്ള സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റുംഎല്ലാവരും വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയുന്നു. പത്രങ്ങളുടെ വില്‍പ്പനയും പ്രചാരവും വളരെ കുറയാന്‍ ഇത് ഇടവരുത്തിയിരിക്കുകയാണ്. പരസ്യവരുമാനവും ഗണ്യമായി കുറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ പത്രങ്ങള്‍ അടക്കമുള്ള അച്ചടിമാധ്യമങ്ങള്‍ നിലനില്‍പ്പിനുവേണ്ടി പോരാടുകയാണ്. അമേരിക്ക അടക്കം ലോകരാജ്യങ്ങളില്‍ പലയിടത്തും വന്‍ പ്രചാരമുണ്ടായിരുന്ന പല പത്രങ്ങളും അച്ചടി അവസാനിപ്പിച്ചിരിക്കുന്നു. നിരവധി പത്രങ്ങളുടെ പേജുകള്‍ വെട്ടിക്കുറച്ചു. കേരളത്തില്‍ പത്രങ്ങള്‍ പിടിച്ചുനില്‍ക്കുന്നത് അവ നല്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത ഒന്നുകൊണ്ട് മാത്രമാണ്. ന്യൂസ് പ്രിന്റുകളുടെ വില കൂടിക്കൊണ്ടിരിക്കുന്നത് പത്രമേഖലയെ ശ്വാസം മുട്ടിക്കുകയാണ്. ഇപ്പോള്‍ കുട്ടികള്‍ പോലും മൊബൈലില്‍ വാര്‍ത്തകളുണ്ടാക്കുന്നു. എല്ലാവരും വാര്‍ത്തകളുടെ ഉപഭോക്താക്കളാകുന്നു. ജനാധിപത്യവ്യവസ്ഥിതിയില്‍ പത്രങ്ങളെ നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് രാജശേഖരന് ഓര്‍മിപ്പിച്ചു.
തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന പ്രവണത ചില മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കാസര്‍കോട് നഗരസഭാചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു. കാസര്‍കോട് നഗരത്തിലെ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങള്‍ ഒരു പത്രത്തില്‍ വന്നത് മാനസികമായി തനിക്ക് വലിയ പ്രയാസമുണ്ടാക്കി. വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരോട് അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും. അഹ്മദ് മാഷിന്റെ ശരീര ഭാഷ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നും നാടിന്റെ വികസനത്തിനായി ഊര്‍ജസ്വലനായി മുന്നേറാന്‍ അദ്ദേഹത്തിന് ഇത് സഹായകമായിരുന്നുവെന്നും മുനീര്‍ വ്യക്തമാക്കി. അഹ്മദ് മാഷ് ഏത് പക്ഷക്കാരനായിരുന്നുവെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മഹത്വമെന്നും കെ.എം അഹ്മദ് ഫൗണ്ടേഷന് ചെയര്മാന് റഹ്മാന് തായലങ്ങാടി പറഞ്ഞു. ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പ്രശ്നങ്ങള്‍ക്ക് ഒരു പോലെ പരിഗണന നല്കുന്ന മാധ്യമപ്രവര്‍ത്തനമായിരുന്നു അഹ്മദ് മാഷിന്റേത്. അതുകൊണ്ടാണ് അദ്ദേഹം എല്ലാവര്ക്കും സ്വീകാര്യനായത്. മികച്ച ശമ്പളം കിട്ടുന്ന അധ്യാപകവൃത്തി പോലും ഉപേക്ഷിച്ച് മാധ്യമപ്രവര്‍ത്തനത്തിന്റെ വഴി അഹ്മദ് മാഷ് തിരഞ്ഞെടുത്തത് നാടിന് വേണ്ടി പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു. ഇത്രയും പൊതു അംഗീകാരം നേടിയെടുക്കാന്‍ കേരളത്തിലെ മറ്റേതെങ്കിലും മാധ്യമപ്രവര്ത്തകന് സാധിച്ചിട്ടുണ്ടോയെന്ന കാര്യം തന്റെ അറിവിലില്ലെന്ന് റഹ്മാന് തായലങ്ങാടി ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ അഗ്നിപരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കാസര്‍കോട് പ്രസ്ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം പറഞ്ഞു. കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത നിരവധി മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ നാട്ടിലുണ്ട്. പലരും മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയുന്നുണ്ട്. അവര്‍ എങ്ങനെ ജീവിക്കുന്നുവെന്നും അവരുടെ കുടുംബം എങ്ങനെ കഴിയുന്നുവെന്നും വിമര്‍ശിക്കുന്നവര്‍ അന്വേഷിക്കാറില്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരാണ് കേരളത്തില്‍ ഏറെയുമുള്ളത്. അവരെ സംരക്ഷിക്കോണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ഹാഷിം ഓര്‍മിപ്പിച്ചു. വിടവാങ്ങിയിട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും അഹ്മദ് മാഷിന് ഒരു സ്മാരകം നിര്‍മിക്കാന്‍ ഇവിടത്തെ പൊതുസമൂഹത്തിന് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും പ്രസ് ക്ലബ് മുന്‍കൈയെടുത്ത് അഹ്മദ് മാഷിന്റെ പേരില്‍ ഒരു ഗവേഷണ പഠനകേന്ദ്രം തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണെന്നും ഹാഷിം പറഞ്ഞു. മാധ്യമപ്രവര്‍ത്തനം വെറുമൊരു തൊഴിലല്ലെന്നും അത് മഹത്തായ ത്യാഗവും സേവനവുമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്നു കെ.എം അഅഹ്മദ് മാഷെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി.വി പ്രഭാകരന് പറഞ്ഞു. അഹ്മദ് മാഷിന്റെ ആത്മാര്‍ഥതയും അര്‍പ്പണബോധവും നിറഞ്ഞ മാധ്യമപ്രവര്‍ത്തനശൈലി പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മാതൃകയാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഹ്മദ് മാഷിനൊപ്പം നടന്നവരും മാഷെ തൊട്ടറിഞ്ഞവരും കുടുംബാംഗങ്ങളും കൂട്ടുകാരും ശിഷ്യന്മാരുമൊക്കെയായി നിറഞ്ഞ സദസ്സാണ് മാഷെ കേള്‍ക്കാനെത്തിയത്. എ. അബ്ദുല്‍ റഹ്മാന്, അഡ്വ. ടി.വി ഗംഗാധരന്, പി.എസ് ഹമീദ്, സി.എല്‍.ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി, അഡ്വ. രാധാകൃഷ്ണന് പെരുമ്പള, ഡോ. എ.എ അബ്ദുല്‍ സത്താര്‍, അസൈനാര്‍ കെ.കെ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രാഘവന് ബെള്ളിപ്പാടി, പി. ദാമോദരന്‍, രാജേഷ് കരിപ്പാല്‍, ബി.കെ സുകുമാരന്‍, റഹിം ചൂരി, അജിത് കുമാര്‍ സി.കെ, പി.വി ബാലചന്ദ്രന്, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്, ഷരീഫ് കുരിക്കള്‍, ടി.എ അബ്ദുല്‍ ഖാദര്‍, കെ.എം ബഷീര്‍, മജീദ് തെരുവത്ത്, സലാം കുന്നില്‍, ഗിരിധര്‍ രാഘവന്, വേണു കണ്ണന്, അസീസ് പുലിക്കുന്ന്, ടി.കെ അന്‍വര്‍, പ്രസാദ് എം.എന്‍, കരുണ്‍താപ്പ, മുഹമ്മദ് എ, പി.എം അബ്ദുല്ല, മഹ്മൂദ് എരിയാല്‍, ഷരീഫ് കാപ്പില്‍, ഷാഫി എ. നെല്ലിക്കുന്ന്, സിനിമാ നടന് കൂടിയായ വിഷ്ണുപ്രയാഗ്, എരിയാല്‍ ഷരീഫ്, രവീന്ദ്രന് പാടി, ഷരീഫ ടീച്ചര്‍, റഹിം തെരുവത്ത്, ഉസ്മാന് കടവത്ത്, കെ.എം ഹനീഫ്, സ്കാനിയ ബെദിര, കെ.എച്ച് മുഹമ്മദ്, ഹമീദ് ചേരങ്കൈ, എം.വി സന്തോഷ്, കെ. രാജേഷ് കുമാര്‍, അബ്ദുല്‍ ഖാദര്‍ ചെട്ടുംകുഴി, യതീഷ് ബല്ലാള്‍ എന്‍.പി, എരിയാല്‍ അബ്ദുല്ല, താജുദ്ദീന് ബാങ്കോട്, മധൂര്ഷരീഫ്, അബൂബക്കര്‍ അബ്കോ, അഷ്റഫ് സോണു, ജലീല്‍ മുഹമ്മദ്, രാംനാഥ് പൈ, യോഗേഷ് ദേവ്, മജീദ് പള്ളിക്കാല്‍, ഷരീഫ് തെരുവത്ത്, ഷാഫി തെരുവത്ത്, സബാഹ് ഐഡിയല്‍, അബ്ദു കാവുഗോളി, അഷ്റഫ് അബ്ദുല്ല, അസ്ലം പള്ളിക്കാല്‍, മജീദ് പള്ളിക്കാല്‍, മുഹമ്മദലി മുണ്ടാങ്കുലം, അതീഖ് റഹ്മാന്, റാഷിദ് പൂരണം, ഐഡിയല്‍ മുഹമ്മദ്, ജാബിര്‍ കുന്നില്‍, വി..എം സുഹ്റ, റോയി, ബഷീര്‍ എ.ആര്.പി, നിഹാന്‍സ്, സര്‍ഫുന്നീസ ഷാഫി, കെ. രതീഷ്, മഹേഷ് പി.വി, ബി.എ ലത്തീഫ് ആദൂര്‍, ഷമീമ അഷ്റഫ്, രേഖ കൃഷ്ണന്, ഷിഫാനി മുജീബ്, ഷഹനാസ് സലാം, ഹലീമ, തുടങ്ങി നിരവധി പേരാണ് മാഷിന്റെ ഓര്‍മ്മകളില്‍ അലിഞ്ഞുചേര്‍ന്നത്.
-ടി.കെ. പ്രഭാകര കുമാര്‍