ശ്രീനിവാസന്‍ സാറിനെ അറിയാന്‍ സാധിച്ചതില്‍ സന്തോഷം: അഹാന കൃഷ്ണകുമാര്‍

കൊച്ചി: നടന്‍ ശ്രീനിവാസനെ അറിയാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് നടി അഹാന കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്ന് അഹാന കുറിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമാണ് അഹാന ഇങ്ങനെ കുറിച്ചത്. നാന്‍സി റാണി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശ്രീനിവാസനൊപ്പമുള്ള ചിത്രമാണ് അഹാന പങ്കുവെച്ചത്. 'ശ്രീനി സര്‍, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക് […]

കൊച്ചി: നടന്‍ ശ്രീനിവാസനെ അറിയാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് നടി അഹാന കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്ന് അഹാന കുറിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമാണ് അഹാന ഇങ്ങനെ കുറിച്ചത്. നാന്‍സി റാണി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശ്രീനിവാസനൊപ്പമുള്ള ചിത്രമാണ് അഹാന പങ്കുവെച്ചത്.

'ശ്രീനി സര്‍, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക് ലഭിച്ച ഡയലോഗുകള്‍, തമാശകള്‍, എന്നിവ ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും' അഹാന കുറിച്ചു.

Related Articles
Next Story
Share it