ആഗ്രോ ഫാര്‍മേഴ്‌സ് കമ്പനി<br>ഉദ്ഘാടനം ചെയ്തു

കുണ്ടംകുഴി: കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ആരംഭിച്ച കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ടീം ബേഡകം പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പദ്ധതികള്‍ നാടിന്റെ വികസനത്തിന് കൂടുതല്‍ ഗുണകരമാകുമെന്നും ഇത്തരം പദ്ധതികളിലൂടെ ടീം ബേഡകം ചരിത്രം രചിക്കുമെന്നും മന്ത്രി പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി, ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് […]

കുണ്ടംകുഴി: കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ആരംഭിച്ച കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ടീം ബേഡകം പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പദ്ധതികള്‍ നാടിന്റെ വികസനത്തിന് കൂടുതല്‍ ഗുണകരമാകുമെന്നും ഇത്തരം പദ്ധതികളിലൂടെ ടീം ബേഡകം ചരിത്രം രചിക്കുമെന്നും മന്ത്രി പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി, ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.മുരളി പയ്യങ്ങാനം, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ. പത്മാവതി പ്രസംഗിച്ചു.

Related Articles
Next Story
Share it