കാര്‍ഷികനിയമങ്ങള്‍ മരവിപ്പിക്കണം; കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി കാര്‍ഷികനിയമങ്ങള്‍ക്കെതിരായ നിലപാട് വ്യക്തമാക്കിയത്. കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചതായി ഓര്‍മിപ്പിച്ചു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാം. കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണെന്നും ചില കര്‍ഷകര്‍ മാത്രമാണ് നിയമത്തിന് എതിരെന്നും […]

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി കാര്‍ഷികനിയമങ്ങള്‍ക്കെതിരായ നിലപാട് വ്യക്തമാക്കിയത്.
കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചതായി ഓര്‍മിപ്പിച്ചു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാം. കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണെന്നും ചില കര്‍ഷകര്‍ മാത്രമാണ് നിയമത്തിന് എതിരെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്‌ഡെ ആരാഞ്ഞു.

Related Articles
Next Story
Share it