കാര്‍ഷിക നിയമം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിര്-എന്‍.യു. അബ്ദുല്‍ സലാം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറുകളെ നോക്കുകുത്തികളാക്കി, ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമമെന്നും ഇത് ജനാധിപത്യത്തിന്റെ മരണമണിയാണെന്നും എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം പറഞ്ഞു. കര്‍ഷകരെ ചൂഷണം ചെയ്തും അവരെ അടിമകളാക്കിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിയമം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ്. മോഡി സര്‍ക്കാറിന്റെ കൂറ് പൗരന്മാരോടല്ലെന്നും കോര്‍പറേറ്റുകളോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖല കുത്തകകള്‍ക്ക് അടിയറവെച്ചതിനെതിരെ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ കമ്മിറ്റി സിവില്‍ […]

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറുകളെ നോക്കുകുത്തികളാക്കി, ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമമെന്നും ഇത് ജനാധിപത്യത്തിന്റെ മരണമണിയാണെന്നും എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം പറഞ്ഞു.
കര്‍ഷകരെ ചൂഷണം ചെയ്തും അവരെ അടിമകളാക്കിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിയമം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ്. മോഡി സര്‍ക്കാറിന്റെ കൂറ് പൗരന്മാരോടല്ലെന്നും കോര്‍പറേറ്റുകളോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖല കുത്തകകള്‍ക്ക് അടിയറവെച്ചതിനെതിരെ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ (ഇന്‍കംടാക്‌സ് ഓഫീസ്) നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറര്‍ സിദ്ധീഖ് പെര്‍ള, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, എസ്.ഡി.ടി.യു ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കോളിയടുക്കം, ഗഫൂര്‍ നായന്മാര്‍മൂല, മുബാറക്ക് കടമ്പാര്‍, മൂസ ഈച്ചിലിങ്കാല്‍ സംസാരിച്ചു.

Related Articles
Next Story
Share it