നെല്ലിക്ക വിളവെടുത്ത് മൊഗ്രാല്‍ പുത്തൂരിലെ പരിസ്ഥിതി കാര്‍ഷിക ക്ലബ്ബ് കൂട്ടുകാര്‍
മൊഗ്രാല്‍പുത്തൂര്‍: പൊന്നോണ സദ്യയൊരുക്കാന്‍ അത്തം നാളില്‍ പരിസ്ഥിതി കാര്‍ഷിക ക്ലബ്ബിന്റെ നെല്ലിക്ക വിളവെടുപ്പ് പഴയ കാല കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്നതായി.സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണസ്സദ്യക്ക് അച്ചാര്‍ ഉണ്ടാക്കുന്നതിനുള്ള നെല്ലിക്ക മുഴുവനായും സ്‌കൂള്‍ മുറ്റത്തുള്ള നെല്ലി മരത്തില്‍ നിന്നും ലഭിച്ചു. വിദ്യാലയത്തില്‍ സപരിസ്ഥിതി കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുറ്റത്തു നട്ട നെല്ലിമരത്തില്‍ നിന്നുംപൂര്‍ണ തോതില്‍ വിളവ് ലഭിക്കുന്നത് ഈ വര്‍ഷമാണ്.രണ്ടായിരത്തോളം പേര്‍ക്ക് ഓണസദ്യയൊരുക്കുമ്പോള്‍ ഒരു വിഭവമൊരുക്കാന്‍ വേണ്ടതി ലധികം നെല്ലിക്ക വിളവ് ലഭിച്ചുവെന്നത് പരിസ്ഥിതി ജൈവ കാര്‍ഷിക […]

മൊഗ്രാല്‍പുത്തൂര്‍: പൊന്നോണ സദ്യയൊരുക്കാന്‍ അത്തം നാളില്‍ പരിസ്ഥിതി കാര്‍ഷിക ക്ലബ്ബിന്റെ നെല്ലിക്ക വിളവെടുപ്പ് പഴയ കാല കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്നതായി.
സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണസ്സദ്യക്ക് അച്ചാര്‍ ഉണ്ടാക്കുന്നതിനുള്ള നെല്ലിക്ക മുഴുവനായും സ്‌കൂള്‍ മുറ്റത്തുള്ള നെല്ലി മരത്തില്‍ നിന്നും ലഭിച്ചു. വിദ്യാലയത്തില്‍ സപരിസ്ഥിതി കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുറ്റത്തു നട്ട നെല്ലിമരത്തില്‍ നിന്നുംപൂര്‍ണ തോതില്‍ വിളവ് ലഭിക്കുന്നത് ഈ വര്‍ഷമാണ്.
രണ്ടായിരത്തോളം പേര്‍ക്ക് ഓണസദ്യയൊരുക്കുമ്പോള്‍ ഒരു വിഭവമൊരുക്കാന്‍ വേണ്ടതി ലധികം നെല്ലിക്ക വിളവ് ലഭിച്ചുവെന്നത് പരിസ്ഥിതി ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ മികവും നേട്ടവുമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണപരിപാടിക്ക് സഹായകമാവും വിധത്തില്‍ പുളി, മാവ്, തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള കനിമധുരം പദ്ധതി വിജയപാതയിലാണ്.
പ്രിന്‍സിപ്പല്‍ നസീറ. വി,ഹെഡ്മാസ്റ്റര്‍ എം.എന്‍ രാഘവ, പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ടി.വി. ജനാര്‍ദനന്‍, പി.ടി.എ. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, എസ്. എം.സി ചെയര്‍മാന്‍ മഹമൂദ് ബള്ളൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പില്‍ അദ്ധ്യാപകരായ അരുണ്‍. കെ.വി, മാജിദ ടീച്ചര്‍, സുധീഷ്. കെ. നസീല ടീച്ചര്‍, ഷുക്കൂര്‍. വി.പി. അലി അക്ബര്‍, പി.ടി.എ അംഗങ്ങളായ ഷാഫി, ഹമീദ്, ഇഖ്ബാല്‍, ഹമീദ്, ശെരീഫ്, ഷിഹാബ് ചൗക്കി, അബ്ദുള്ള ക്കുഞ്ഞി, സീഡ് ക്ലബ്ബ് അംഗങ്ങളായ ഷാസിന്‍ അബ്ദുള്ള, അനന്യ, ആയിഷ സന, മുഹമ്മദ് ജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.