കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ബെഡ് കണ്ടെത്താനാകാതെ നെട്ടോട്ടമോടി ഭരണകക്ഷിയായ ബിജെപി എംഎല്‍എ; രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം ഞെട്ടിപ്പിക്കുന്നത്!
ആഗ്ര: കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ബെഡ് കണ്ടെത്താനാകാതെ നെട്ടോട്ടമോടി ഭരണകക്ഷിയായ ബിജെപി എംഎല്‍എ. സ്വന്തം ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ബെഡ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടേണ്ടിവന്ന അവസ്ഥ വിവരിക്കുകയാണ് ബി.ജെ.പി എം.എല്‍.എയായ രാംഗോപാല്‍ ലോധി. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ബി.ജെ.പി എം.എല്‍.എയുടെ അനുഭവം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ജര്‍സാന മണ്ഡലത്തിലെ എം.എല്‍.എയാണ് ലോധി. അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് ഫിറോസാബാദിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആഗ്രയിലെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇതേസമയത്ത് തന്നെ കോവിഡ് സ്ഥിരീകരിച്ച എം.എല്‍.എ […]

ആഗ്ര: കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ബെഡ് കണ്ടെത്താനാകാതെ നെട്ടോട്ടമോടി ഭരണകക്ഷിയായ ബിജെപി എംഎല്‍എ. സ്വന്തം ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ബെഡ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടേണ്ടിവന്ന അവസ്ഥ വിവരിക്കുകയാണ് ബി.ജെ.പി എം.എല്‍.എയായ രാംഗോപാല്‍ ലോധി. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ബി.ജെ.പി എം.എല്‍.എയുടെ അനുഭവം.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ജര്‍സാന മണ്ഡലത്തിലെ എം.എല്‍.എയാണ് ലോധി. അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് ഫിറോസാബാദിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആഗ്രയിലെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇതേസമയത്ത് തന്നെ കോവിഡ് സ്ഥിരീകരിച്ച എം.എല്‍.എ രാംഗോപാല്‍ ലോധി ഫിറോസാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആഗ്രയിലെ ആശുപത്രിയിലേക്ക് സന്ധ്യയെ എത്തിച്ചെങ്കിലും കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് മടക്കുകയായിരുന്നു. പിന്നീട് എം.എല്‍.എ ആഗ്രയിലെ ജില്ലാ മജിസ്ട്രേറ്റുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ കിടക്ക കിട്ടിയത്. എന്നാല്‍ 24 മണിക്കൂറായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആശുപത്രിയിലെ ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും എം.എല്‍.എ പറയുന്നു.