വില വര്‍ധനവിനെതിരെ<br>സമരക്കടയുമായി യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെയും ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സമരക്കട സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സമരക്കടയില്‍ പ്രതീകാത്മകമായി 2014ലെ യു.പി.എ കടയും ഇന്നത്തെ ബി.ജെ.പി കടയും സജ്ജീകരിച്ചാണ് സമരം നടത്തിയത്. യു.പി.എ കടയില്‍ ആ കാലത്തെ വിലയ്ക്കുള്ള പലചരക്കു സാധനങ്ങളും പെട്രോളും ഗ്യാസും വില്‍പനയ്ക്കായി വച്ചിരുന്നു. ഈ കടയിലെ സാധനങ്ങള്‍ […]

കാഞ്ഞങ്ങാട്: ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെയും ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സമരക്കട സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സമരക്കടയില്‍ പ്രതീകാത്മകമായി 2014ലെ യു.പി.എ കടയും ഇന്നത്തെ ബി.ജെ.പി കടയും സജ്ജീകരിച്ചാണ് സമരം നടത്തിയത്. യു.പി.എ കടയില്‍ ആ കാലത്തെ വിലയ്ക്കുള്ള പലചരക്കു സാധനങ്ങളും പെട്രോളും ഗ്യാസും വില്‍പനയ്ക്കായി വച്ചിരുന്നു. ഈ കടയിലെ സാധനങ്ങള്‍ മുഴുവന്‍ വിറ്റു തീര്‍ന്നപ്പോള്‍ ബി.ജെ.പി കടയിലെ സാധനങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ ആരും വാങ്ങിയില്ല. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, ഐ.എസ് വസന്തന്‍, രതീഷ് കാട്ടുമാടം, സത്യനാഥന്‍ പാത്രവളപ്പില്‍, റാഫി അടൂര്‍, ഗിരികൃഷ്ണന്‍ കൂടാല, ബി. ബിനോയ്, വിനോദ് കള്ളാര്‍, അഖില്‍ അയ്യങ്കാവ്, രാജിക ഉദുമ, ഉനൈസ് ബേഡകം, സാജിദ് കമ്മാടം, രാഹുല്‍ രാംനഗര്‍, മാത്യു ബദിയടുക്ക, അഡ്വ.സിയാദ് സംസാരിച്ചു.

Related Articles
Next Story
Share it