മയക്ക് മരുന്നിനും വിവാഹ ധൂര്‍ത്തിനുമെതിരെ<br>മഹല്ല് ശാക്തീകരണം ശക്തമാക്കണം-ജിഫ്രി തങ്ങള്‍

പള്ളിക്കര: മയക്ക് മരുന്നിനും വിവാഹ ധൂര്‍ത്തിനുമെതിരെ മഹല്ല് ശാക്തീകരണത്തിന് വേണ്ടി ഓരോ മഹല്ല് കമ്മിറ്റിയും ഖത്തീബുമാരും ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പള്ളിക്കര സംയുക്ത ജമാഅത്തില്‍ നടന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എഞ്ചിനിയര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ റഹ്മാന്‍ ഹാജി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഹാജി […]

പള്ളിക്കര: മയക്ക് മരുന്നിനും വിവാഹ ധൂര്‍ത്തിനുമെതിരെ മഹല്ല് ശാക്തീകരണത്തിന് വേണ്ടി ഓരോ മഹല്ല് കമ്മിറ്റിയും ഖത്തീബുമാരും ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പള്ളിക്കര സംയുക്ത ജമാഅത്തില്‍ നടന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എഞ്ചിനിയര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ റഹ്മാന്‍ ഹാജി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഹാജി തര്‍ക്കാരി, വൈസ് പ്രസിഡണ്ട് ബേങ്ക് ഹമീദ് ഹാജി, അഷ്‌റഫ്, സെക്രട്ടറിമാരായ റഷീദ് ഹാജി കല്ലിങ്കാല്‍, കെ.സി ഷാഫി മഠത്തില്‍, സംയുക്ത ജമാഅത്ത് പ്രതിനിധികള്‍, മഹല്ല് ഖത്തീബുമാര്‍, ഇമാമുമാര്‍ സംസാരിച്ചു.

Related Articles
Next Story
Share it