ചെറുവത്തൂരില്‍ മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു
കാഞ്ഞങ്ങാട്: ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. ചെറുവത്തൂരില്‍ ഇന്ന് രാവിലെ തെരുവ് നായ മരപ്പണിക്കാരന്റെ കീഴ്ചുണ്ട് കടിച്ചുപറിക്കുകയും ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയുമുണ്ടായി. ചെറുവത്തൂര്‍ തിമിരി കുതിരംചാലിലെ കെ.കെ മധു(50)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പിറക് വശത്തെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മധുവിനെ തെരുവ് നായ അക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. മധുവിനെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ […]

കാഞ്ഞങ്ങാട്: ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. ചെറുവത്തൂരില്‍ ഇന്ന് രാവിലെ തെരുവ് നായ മരപ്പണിക്കാരന്റെ കീഴ്ചുണ്ട് കടിച്ചുപറിക്കുകയും ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയുമുണ്ടായി. ചെറുവത്തൂര്‍ തിമിരി കുതിരംചാലിലെ കെ.കെ മധു(50)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പിറക് വശത്തെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മധുവിനെ തെരുവ് നായ അക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. മധുവിനെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പരാക്രമം കാട്ടിയ നായയെ നാട്ടുകാര്‍ പിടികൂടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമാണ്. വളര്‍ത്തു മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തെരുവ് നായ്ക്കള്‍ ജനങ്ങള്‍ക്ക് നേരെയും പരാക്രമം കാട്ടുന്ന സംഭവങ്ങള്‍ ഏറി വരുന്നത് ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് തെരുവ്‌നായയുടെ പരാക്രമം ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു. കാസര്‍കോട് നഗരസഭാ പരിധിയിലും പെര്‍ള ഭാഗത്തും ഏതാനും കുട്ടികള്‍ക്കും നായയുടെ കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിന്തര നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.