വീണ്ടും സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്ന സംഘം ഇറങ്ങി; കടയുടമയായ സ്ത്രീയുടെ മാല തട്ടിപ്പറിച്ചു

കാഞ്ഞങ്ങാട്: ഇടവേളക്കുശേഷം വീണ്ടും സ്വര്‍ണ്ണമാല തട്ടി പറിക്കുന്ന സംഘമിറങ്ങി. ബേക്കല്‍, പള്ളിക്കര, ഉദുമ ഭാഗങ്ങളില്‍ വാഹനത്തില്‍ കറങ്ങി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കവര്‍ച്ചാസംഘമിറങ്ങിയത്. ഇന്നലെ ചതുരക്കിണറിലാണ് കട ഉടമയുടെ മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. കുപ്പിവെള്ളം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടുപേര്‍ കട ഉടമയായ സ്ത്രീയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ചതുരക്കിണറിലെ മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയ്ക്ക് സമീപം അനാദി കട നടത്തുന്ന ബേബിയുടെ കഴുത്തില്‍ നിന്നാണ് […]

കാഞ്ഞങ്ങാട്: ഇടവേളക്കുശേഷം വീണ്ടും സ്വര്‍ണ്ണമാല തട്ടി പറിക്കുന്ന സംഘമിറങ്ങി. ബേക്കല്‍, പള്ളിക്കര, ഉദുമ ഭാഗങ്ങളില്‍ വാഹനത്തില്‍ കറങ്ങി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കവര്‍ച്ചാസംഘമിറങ്ങിയത്. ഇന്നലെ ചതുരക്കിണറിലാണ് കട ഉടമയുടെ മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. കുപ്പിവെള്ളം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടുപേര്‍ കട ഉടമയായ സ്ത്രീയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ചതുരക്കിണറിലെ മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയ്ക്ക് സമീപം അനാദി കട നടത്തുന്ന ബേബിയുടെ കഴുത്തില്‍ നിന്നാണ് മൂന്നു പവന്റെ മാലപറിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ പിടിവലിയില്‍ മാലയുടെ ഒരു കഷണം ബേബിക്ക് കിട്ടിയിരുന്നു. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും പ്രതികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it