അഫ്‌സല്‍ഖാന്‍ സഹജീവികളുടെ പ്രയാസങ്ങള്‍ക്കൊപ്പം നിന്ന നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകന്‍-എം.എല്‍.എ

കാസര്‍കോട്: അഫ്‌സല്‍ ഖാന്‍ സഹജീവികളുടെ പ്രയാസങ്ങള്‍ക്കൊപ്പം നിന്ന നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിലെ മികച്ച സംഘാടകനായിരുന്നു അദ്ദേഹമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന അഫ്‌സല്‍ ഖാന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്പീഡ്-വേ-ഇന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. പ്രസ്‌ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. […]

കാസര്‍കോട്: അഫ്‌സല്‍ ഖാന്‍ സഹജീവികളുടെ പ്രയാസങ്ങള്‍ക്കൊപ്പം നിന്ന നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിലെ മികച്ച സംഘാടകനായിരുന്നു അദ്ദേഹമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന അഫ്‌സല്‍ ഖാന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്പീഡ്-വേ-ഇന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.
പ്രസ്‌ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.എ ജോയിന്റ് സെക്രട്ടറി റഫീഖ് പടന്ന, ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വീരമണി, കാസര്‍കോട് നഗരസഭ അംഗങ്ങളായ അബ്ബാസ് ബീഗം, സിദ്ധീഖ് ചക്കര, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ശിഹാബ്, കെ.സി.എ അംഗം ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, വൈസ് പ്രസിഡന്റുമാരായ കബീര്‍ കമ്പാര്‍, ഫൈസല്‍ കുണ്ടില്‍, വിനോദ് കുമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സലാം ചെര്‍ക്കള, മഹമൂദ് കുഞ്ഞിക്കാനം, മുനീര്‍ എം.എം, സി.എം.എസ് ഖലീലുള്ള, അഷ്റഫ് മധൂര്‍, അബ്ബാസ് സന്തോഷ്നഗര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it