രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം അവര്‍ ഒത്തു കൂടി

അഡൂര്‍: ഗവ.ഹയര്‍ സെക്കഡണ്ടറി സ്‌കൂള്‍ അഡൂരില്‍ 2002 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ മലയാളം ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി. 'ഓര്‍മ്മകളിലേക്ക് ഒരു യാത്ര' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും സ്ഥാപിച്ച പബ്ലിക് അഡ്രസിംഗ് സിസ്റ്റം ദക്ഷിണ കന്നഡ മുന്‍ കലക്ടറും അഡൂര്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമായ എ.ബി ഇബ്രാഹിം സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി. ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എ.പി ഉഷ ഉദ്ഘാടനം ചെയ്തു. […]

അഡൂര്‍: ഗവ.ഹയര്‍ സെക്കഡണ്ടറി സ്‌കൂള്‍ അഡൂരില്‍ 2002 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ മലയാളം ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി. 'ഓര്‍മ്മകളിലേക്ക് ഒരു യാത്ര' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും സ്ഥാപിച്ച പബ്ലിക് അഡ്രസിംഗ് സിസ്റ്റം ദക്ഷിണ കന്നഡ മുന്‍ കലക്ടറും അഡൂര്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമായ എ.ബി ഇബ്രാഹിം സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി. ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എ.പി ഉഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ സലാം പി. എം സ്വാഗതം പറഞ്ഞു.
ചെയര്‍മാന്‍ സിറാജ് മൈസൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനീസ് ജി മൂസാന്‍, പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. പത്താം ക്ലാസിലെ അധ്യാപകരായിരുന്ന ഗംഗാധരന്‍, ശാരദ, ഹരീഷ്, അബ്ദുല്‍ സലാം, ഹകീം ബാലുശ്ശേരി, ബാലകൃഷ്ണന്‍, ഗിരീഷ് പാടി, ധനഞ്ചയന്‍, കൃഷ്ണപ്പ, സുഭാഷ് വനശ്രീ, ജയന്തി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പഴമയുടെ പ്രൗഡിയോടെ വിവിധ കലാ കായിക പരിപാടികള്‍ നടന്നു. മനോജ് മാധവന്‍, ഉസാം പള്ളങ്കോട്, ഉനൈസ, പ്രസന്നന്‍, തസ്ലീം, സൗമ്യ, മൊയ്തീന്‍ എ.എച്ച്, ഇല്ല്യാസ്, ജസീല, ലക്ഷ്മണന്‍, സുബൈര്‍, ഉദയകുമാര്‍, നന്ദന്‍ കുമാര്‍, നവീന്‍ കുമാര്‍, ഹനീഫ്, അമ്പാ പ്രസാദ്, ജാബിര്‍ എന്‍.എ, മന്‍സൂര്‍ അലി, റഫീക്, റഷീദ്, മഹേഷ് നേതൃത്വം നല്‍കി. പ്രയാസം അനുഭവിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതിന് വേണ്ടി 'തീരം ചാരിറ്റബിള്‍ ട്രസ്റ്റ്' പ്രഖ്യാപിക്കുകയും ചെയ്താണ് സംഗമം പിരിഞ്ഞത്.

Related Articles
Next Story
Share it