മൂന്നര പതിറ്റാണ്ടിന് ശേഷം കീക്കാനം പ്രദേശത്തുകാര്‍ തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കാനുള്ള ഒരുക്കത്തില്‍

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവാഘോഷത്തിന്റെ ഭാഗമായി കീക്കാനം പ്രദേശത്ത് നിന്ന് 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുമുല്‍കാഴ്ച്ച സമര്‍പ്പണം നടത്തും.ഇതോടനുബന്ധിച്ച് അരയാലിങ്കാല്‍ ക്ഷേത്ര സന്നിധിയില്‍ ചേര്‍ന്ന പ്രദേശവാസികളുടെ മഹല്‍യോഗം പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു.കാഴ്ച്ച കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ കെ. കമലാക്ഷന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, ടി. രത്‌നാകരന്‍, രാഘവന്‍ കാവുങ്കാല്‍, ലീന രാഘവന്‍, നാരായണന്‍ കുന്നൂച്ചി, സുമതി ചന്ദ്രന്‍, റിജ […]

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവാഘോഷത്തിന്റെ ഭാഗമായി കീക്കാനം പ്രദേശത്ത് നിന്ന് 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുമുല്‍കാഴ്ച്ച സമര്‍പ്പണം നടത്തും.
ഇതോടനുബന്ധിച്ച് അരയാലിങ്കാല്‍ ക്ഷേത്ര സന്നിധിയില്‍ ചേര്‍ന്ന പ്രദേശവാസികളുടെ മഹല്‍യോഗം പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു.
കാഴ്ച്ച കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കെ. കമലാക്ഷന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, ടി. രത്‌നാകരന്‍, രാഘവന്‍ കാവുങ്കാല്‍, ലീന രാഘവന്‍, നാരായണന്‍ കുന്നൂച്ചി, സുമതി ചന്ദ്രന്‍, റിജ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ആയിരത്തിരി നാളില്‍ അരയാലിങ്കാല്‍ വിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര കുന്നൂച്ചി, അമ്പങ്ങാട്, തച്ചങ്ങാട്, മൗവ്വല്‍, ബേക്കല്‍, തൃക്കണ്ണാട് വഴി എട്ടര കിലോ മീറ്റര്‍ യാത്രചെയ്താണ് പാലക്കുന്നിലെത്തുക. ഇത്രയും ദൂരം യാത്രചെയ്ത് കാഴ്ച്ചാസമര്‍പ്പണം നടത്തുന്ന പ്രദേശം എന്ന കീക്കാനത്തിന് സ്വന്തം.
ക്ഷേത്രത്തിന്റെ വടക്കേ പ്രവേശനഭാഗത്ത് 17 ലക്ഷം രൂപ ചെലവില്‍ പണിയുന്ന പ്രാര്‍ത്ഥനാമണ്ഡപമാണ് തിരുമുല്‍കാഴ്ചയായി ദേവിക്ക് സമര്‍പ്പിക്കുക.

Related Articles
Next Story
Share it