ഉപ്പള: താലൂക്ക് ഓഫീസ് മാര്‍ച്ചിന് ശേഷം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. ഉപ്പളയിലുള്ള മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്കാണ് മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. താലൂക്ക് ഓഫീസില്‍ നേരിടുന്ന അവഗണനക്കെതിരെയായിരുന്നു മാര്‍ച്ച്. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. മാര്‍ച്ചിന് ശേഷം തഹസില്‍ദാരെ കാണാന്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും പോകുന്നതിനിടെ ഒരു നേതാവിനെ പൊലീസ് തള്ളിയതായി പരാതി ഉയര്‍ന്നു. ഇതോടെ ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്നാണ് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നത്.