സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ നൂപുര്‍ശര്‍മ്മയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളുമായി ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ നൂപുര്‍ ശര്‍മയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തിരുന്നുവെന്ന് ഇന്നലെ ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണെന്നാണ് പൊലീസ് അറിയിച്ചത്. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നുപുര്‍ ശര്‍മയ്ക്ക് പൊലീസിന്റെ ചുവന്ന പരവതാനി കിട്ടിക്കാണുമെന്ന പരിഹാസവും കോടതി ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ നൂപുര്‍ ശര്‍മയുടെ അറസ്റ്റിന് സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ […]

ന്യൂഡല്‍ഹി: സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ നൂപുര്‍ ശര്‍മയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തിരുന്നുവെന്ന് ഇന്നലെ ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണെന്നാണ് പൊലീസ് അറിയിച്ചത്. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നുപുര്‍ ശര്‍മയ്ക്ക് പൊലീസിന്റെ ചുവന്ന പരവതാനി കിട്ടിക്കാണുമെന്ന പരിഹാസവും കോടതി ഉന്നയിച്ചിരുന്നു.
സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ നൂപുര്‍ ശര്‍മയുടെ അറസ്റ്റിന് സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സുപ്രീംകോടതിക്ക് കാര്യങ്ങള്‍ മനസ്സിലായെങ്കില്‍ പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപക്കേസില്‍ നടപടികള്‍ പെട്ടന്നെടുത്ത സര്‍ക്കാര്‍ ബി.ജെ.പി മുന്‍ വക്താവിനെതിരെ നടപടി എടുക്കാന്‍ മടിച്ച് നില്‍ക്കുന്നതെന്തിനെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മയ്ക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.