മകന്റെ മരണത്തിന് പിന്നാലെ അച്ഛനും കടലില്‍ ചാടി മരിച്ചു

കുമ്പള: മകന് പിന്നലെ അച്ഛന്റെയും മരണം. ബംബ്രാണ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്ല്‌കെട്ട് മേസ്ത്രി ലോകേഷ് (52) ആണ് കടലില്‍ ചാടി മരിച്ചത്.മൊബൈല്‍ ഫോണില്‍ ചിലര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു മരണം. ലോകേഷിന്റെ മകന്‍ രാജേഷ് അടുത്തിടെ മരണപ്പെട്ടിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്നും ആരും തന്നെ അന്വേഷിക്കേണ്ടെന്നും പറഞ്ഞുള്ള രാജേഷിന്റെ ശബ്ദ സന്ദേശം കഴിഞ്ഞ മാസം 11ന് സുഹൃത്തുകള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ 13ന് ഉള്ളാള്‍ ബെങ്കര പുഴ തീരത്ത് രാജേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.താന്‍ മരിക്കാന്‍ […]

കുമ്പള: മകന് പിന്നലെ അച്ഛന്റെയും മരണം. ബംബ്രാണ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്ല്‌കെട്ട് മേസ്ത്രി ലോകേഷ് (52) ആണ് കടലില്‍ ചാടി മരിച്ചത്.
മൊബൈല്‍ ഫോണില്‍ ചിലര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു മരണം. ലോകേഷിന്റെ മകന്‍ രാജേഷ് അടുത്തിടെ മരണപ്പെട്ടിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്നും ആരും തന്നെ അന്വേഷിക്കേണ്ടെന്നും പറഞ്ഞുള്ള രാജേഷിന്റെ ശബ്ദ സന്ദേശം കഴിഞ്ഞ മാസം 11ന് സുഹൃത്തുകള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ 13ന് ഉള്ളാള്‍ ബെങ്കര പുഴ തീരത്ത് രാജേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
താന്‍ മരിക്കാന്‍ പോവുകയാണെന്നും ചിലരാണ് ഇതിന് കാരണമെന്നും പറഞ്ഞുള്ള ലോകേഷിന്റെ സന്ദേശം ഇന്നലെ ചിലര്‍ക്ക് ലഭിച്ചിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് രാജേഷിന്റെ മൃതദേഹം കരക്കടിഞ്ഞതിന്റെ സമീപം ഉള്ളാള്‍ കടല്‍ തീരത്ത് ഉന്നലെ ഉച്ചയോടെ ലോകേഷിന്റെയും മൃതദേഹം കണ്ടെത്തുന്നത്.
രാജേഷിന്റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രഭാവതിയാണ് ലോകേഷിന്റെ ഭാര്യ. സുഭേദ് മകനാണ്.

Related Articles
Next Story
Share it