ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുമ്പ് ടീമിനെ പടുത്തുയര്‍ത്താന്‍ രോഹിതിന് സമയം നല്‍കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് കോഹ്ലി തുടരുമോ എന്ന് ഈ ആഴ്ച അറിയാം; ബിസിസിഐ യോഗം ചേരുന്നു

മുംബൈ: വിരാട് കോഹ്ലി രാജിവെച്ചതിനെ തുടര്‍ന്ന് ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മയെ ഏകദിന നായക സ്ഥാനവും ഏല്‍പ്പിക്കണമെന്ന് ആവശ്യം. ബിസിസിഐയിലെ തന്നെ ഒരു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുമ്പ് മികച്ചൊരു ടീമിനെ പടുത്തുയര്‍ത്താന്‍ രോഹിതിന് സമയം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ചുള്ള തീരുമാനം ഈ ആഴ്ച തന്നെ അറിഞ്ഞേക്കും. ഈ ആഴ്ച ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടാകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്ലി തുടരുമോ എന്നതില്‍ […]

മുംബൈ: വിരാട് കോഹ്ലി രാജിവെച്ചതിനെ തുടര്‍ന്ന് ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മയെ ഏകദിന നായക സ്ഥാനവും ഏല്‍പ്പിക്കണമെന്ന് ആവശ്യം. ബിസിസിഐയിലെ തന്നെ ഒരു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുമ്പ് മികച്ചൊരു ടീമിനെ പടുത്തുയര്‍ത്താന്‍ രോഹിതിന് സമയം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഇതുസംബന്ധിച്ചുള്ള തീരുമാനം ഈ ആഴ്ച തന്നെ അറിഞ്ഞേക്കും. ഈ ആഴ്ച ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടാകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്ലി തുടരുമോ എന്നതില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും. വിരാട് കോഹ്ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി ഇനി വരുന്ന ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുമ്പ് രോഹിതിന് ടീമിനെ പടുത്തുയര്‍ത്താന്‍ സമയം നല്‍കണം എന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഏകദിന നായക സ്ഥാനത്ത് കോഹ്ലിയെ തുടരാന്‍ അനുവദിക്കണം എന്ന നിര്‍ദേശവും ചിലര്‍ക്കുണ്ട്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പരമ്പര ഭീഷണിയിലാണെങ്കിലും സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്നോട്ട് പോകാനാണ് ഇതുവരെയുള്ള തീരുമാനം എന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പര്യടനം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്മാറിയേക്കും. പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. പര്യടനം നടക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കയിലേക്ക് പറക്കും.

Related Articles
Next Story
Share it